ദുബൈ: ഇടവേളക്ക് ശേഷം ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി. ഒരു ദിർഹമിന് രാജ്യാന്തര വിപണിയിൽ 20.20 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. ബാങ്കുകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും വഴി പണം അയച്ചവർക്ക് 20.08 രൂപ വരെ ലഭിച്ചു.
ഒരാഴ്ച കൊണ്ടാണ് നിരക്കിൽ കാര്യമായ വ്യത്യാസം വന്നത്. ഒരാഴ്ച മുമ്പ് വരെ 19.72 രൂപയായിരുന്നു ഒരു ദിർഹമിന് ലഭിച്ചിരുന്നത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടിയ സമയത്ത് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 20.50 വരെ അടുത്തിടെ വന്നിരുന്നു. എന്നാൽ, മേയ് രണ്ടാം വാരത്തിൽ 19.69 എന്ന നിലയിലേക്ക് മാറി. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെട്ടതോടെയാണിത്. നിലവിലുള്ള സ്ഥിതി ഈ ആഴ്ച തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. മേയ് ആദ്യവാരം നിരക്ക് കുറവായതിനാൽ അത്യാവശ്യക്കാരല്ലാത്ത പ്രവാസികൾ ശമ്പളം നാട്ടിലേക്ക് അയച്ചില്ല.
മികച്ച നിരക്ക് ലഭിച്ചതോടെ എക്സ്േചഞ്ചുകൾ വഴിയും ഓൺലൈൻ ബാങ്കിങ്ങിലൂടെയും കൂടുതൽ പണം നാട്ടിലേക്ക് അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.