ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫാരിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഒരു ഡസന്‍ കാറുകള്‍ സമ്മാനം നല്കുന്ന 'പ്രമോഷന് 2020' ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്നു. പ്രതിമാസം രണ്ട് നിസാന്‍ സണ്ണി കാറുകള്‍ വീതം നല്കുന്ന നറുക്കെടുപ്പാണിത്. മിനിമം 50 ദിര്‍ഹമിെൻറ പര്‍ചേസ് നടത്തുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പ് വഴിയാണ് 2020 മോഡല്‍ 12 നിസാന്‍ സണ്ണി കാറുകള്‍ സമ്മാനമായി ലഭിക്കുന്നത്.
ആദ്യ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടക്കും. 2, 3, 4, 5, 6 നറുക്കെടുപ്പുകള്‍ യഥാക്രമം നവംബര്‍ 10, ഡിസംബര്‍ 14, 2021 ജനുവരി 18, ഫെബ്രുവരി 22, മാര്‍ച്ച് 29 എന്നീ തീയതികളിലാണ് നടക്കുക.ഉപയോക്താക്കള്‍ക്ക് മൂല്യവത്തായത് തിരിച്ചുനല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രമോഷനുകള്‍ സംഘടിപ്പിക്കുന്നതെന്നും മറ്റൊരു ഹൈപര്‍ മാര്‍ക്കറ്റിനും നല്കാനാവാത്തത്ര പ്രാധാന്യം സഫാരിയുടെ പ്രമോഷനുകള്ക്കുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ദേശക്കാരെ ഒരുപോലെ തൃപ്തിപ്പെടുത്താനും അവരുടെ ഇഷ്ടം നേടാനും കഴിഞ്ഞുവെന്നതാണ് സഫാരിയുടെ വിജയം. ധാരാളം ഔട്ലെറ്റുകളുള്ളവര്ക്കുപോലും സാധിക്കാത്തതാണ് സഫാരി ഒരു വര്‍ഷം കൊണ്ടു നേടിയെടുത്തത്. 'വിന് പ്രമോഷനും' വിനോദ പരിപാടികളും ഉപയോക്താക്കളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. കോവിഡ് കാലത്ത് വന്‍കിട സംരംഭകർ പോലും പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ വ്യത്യസ്തമായ രീതിയിലാണ് തങ്ങൾ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ മുന്നോട്ടുപോയത്. ഒരു വര്‍ഷക്കാലം ഞങ്ങളോടൊപ്പം നിന്ന ഉപയോക്താക്കള്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേരുന്നു. കഴിഞ്ഞ കാലങ്ങളിലേതുപോലെയുള്ള സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വമ്പിച്ച ഓഫറുകളും സമ്മാനങ്ങളുമാണ് സഫാരി ഇതുവരെ നടപ്പാക്കിയത്. 30 ടൊയോട്ട കൊറോള കാറുകള്‍, 1 കിലോ സ്വര്‍ണം, 15 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫോര്‍ വീലറുകള്‍, ഹാഫ് മില്യന്‍ ദിര്‍ഹംസ് തുടങ്ങിയവയാണ് ഇതുവരെ ഒരുക്കിയ പ്രമോഷൻ. എല്ലാ ഉല്പന്നങ്ങളുടെയും മേലുള്ള വമ്പിച്ച വിലക്കിഴിവിന് പുറമെയാണിത്.സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസേഷന്‍ ടണല്‍ അടക്കമുള്ള സൗകര്യങ്ങള്‍ മുഖേന സുരക്ഷിത ഷോപ്പിങ്ങാണ് സഫാരി ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.