ഷാർജ: ചെറിയ പെരുന്നാൾ ആഘോഷ സമയത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് മുന്നൊരുക്കം തുടങ്ങി. ഷാർജയിൽ പൊലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ ചീഫ് ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളും വകുപ്പുകളും ആഘോഷ സന്ദർഭത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. പൊലീസ് സ്റ്റേഷനുകൾ, കമ്യൂണിറ്റി പൊലീസ്, എമിറേറ്റിലെ മധ്യ, കിഴക്കൻ മേഖലകൾ, സെൻട്രൽ ഓപറേഷൻസ് റൂം എന്നിവയുടെ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു.
ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും അടിയന്തര വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്താതിരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും അല്ലാത്തപ്പോൾ 901 എന്ന നമ്പറിലും സഹായത്തിന് ബന്ധപ്പെടാനും ആവശ്യപ്പെട്ടു.
റാസല്‍ഖൈമ: സുരക്ഷിത ഈദ് ആഘോഷത്തിന് പ്രത്യേക കര്‍മപദ്ധതി ഒരുക്കിയതായി റാക് പൊലീസ്. ഈദ് നമസ്കാരത്തിനായി ചെറുതും വലുതുമായ പള്ളികളിലും ഈദ് മുസല്ലകളിലും സംയോജിത സുരക്ഷ പദ്ധതി ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ഈദിന് മുന്നോടിയായി പ്രധാന ടൗണ്ഷിപ്പുകളെല്ലാം തിരക്കിലമര്‍ന്നു. ഈ മേഖലകളിലെ നിരീക്ഷണത്തിന് സേനയെ നിയോഗിച്ചു. ഈദ് ദിനത്തിലും അവധി ദിനങ്ങളിലും ആഘോഷം സുരക്ഷിതമാക്കുന്നതിന് സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് ആവശ്യപ്പെട്ടു.
പ്രധാന റോഡുകളിലും വാണിജ്യ, വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്. ഗതാഗത നിയമം കര്‍ശനമായി പാലിച്ച് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ എല്ലാവിഭാഗം ജാഗ്രത പുലര്‍ത്തണം.
ബീച്ചുകളിലും നീന്തല്‍കുളങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ കുട്ടികളുടെ വിഷയത്തില്‍ കരുതലെടുക്കണം. കരിമരുന്ന് ഉപയോഗത്തില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് 901 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.