ദുബൈ: പാരിസ് ഒളിമ്പിക്സിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 14 അംഗ ടീമിൽ മെഡൽ പ്രതീക്ഷയുമായി സൈക്കിൾ താരം സഫിയ അൽ സായേഗ്. ഞായറാഴ്ച 158 കി.മീ വനിത സൈക്കിൾ റോഡ് റേസിലാണ് സഫിയ മത്സരിക്കുന്നത്. യു.എ.ഇയിൽനിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇമാറാത്തി സൈക്കിൾ താരമാണ് സഫിയ. ലോകത്തെ ശക്തരായ 96 സൈക്കിൾ താരങ്ങളാണ് മത്സരരംഗത്തുള്ളത്.
എങ്കിലും മികച്ച സമയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഇക്വസ്ട്രിയൻ, ജൂഡോ, അത്ലറ്റിക്സ്, സൈക്ലിങ്, നീന്തൽ എന്നീ വിഭാഗങ്ങളിലാണ് യു.എ.ഇ താരങ്ങൾ ഇത്തവണ മത്സരിക്കുന്നത്. ഇതിൽ തിങ്കളാഴ്ചയാണ് ഇക്വസ്ട്രിയൻ മത്സരങ്ങൾ. 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ പങ്കെടുത്ത മഹാ അൽ ഷെഹി തന്റെ തന്നെ മുൻ റെക്കോഡ് തിരുത്തി. 100 മീറ്റർ ഫ്രീ സ്റ്റൈൽ പുരുഷ വിഭാഗം നീന്തൽ മത്സരത്തിൽ 50.39 സെക്കൻഡിലാണ് മറ്റൊരു ഇമാറാത്തി നീന്തൽ താരമായ യൂസുഫ് അൽ മത്രൂഷി ഫിനിഷ് ചെയ്തത്. 100 മീ. ഓട്ടമത്സരത്തിൽ അത്ലറ്റിക് താരം മറിയം അൽ ഫാർസി ഒമ്പതാമതായി ഫിനിഷ് ചെയ്തതോടെ മെഡൽ പ്രതീക്ഷ അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.