യു.എ.ഇയിലെ മികച്ച മലയാളി സെയിൽസ്മാനെ ക​ണ്ടെത്തുന്നതിന്​ സംഘടിപ്പിക്കുന്ന ‘സെയിൽസ്​മാൻ ഓഫ്​ ദ ഇയർ’പുരസ്കാരത്തിന്‍റെ ധാരണപത്രം ‘മാധ്യമം’സി.ഇ.ഒ പി.എം. സാലിഹ്, അനിൽ ബാലചന്ദ്രൻ എന്നിവർ കൈമാറുന്നു. മാധ്യമം മാർക്കറ്റിങ്​ മാനേജർ. കെ. ജുനൈസ്​, എസ്പാനിയോ ഇവന്‍റ്​സ്​ ഡയറക്ടർ എ.ടി. അൻവർ എന്നിവർ സമീപം

സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ്​: രണ്ടാം ഘട്ടം ദുബൈയിൽ

ദുബൈ: സെയിൽസ് രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിന് 'ഗൾഫ്​ മാധ്യമത്തിന്‍റെ'സഹകരണത്തോടെ​ അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡ്​ ഒരുക്കുന്ന സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡിന്‍റെ രണ്ടാം ഘട്ടം ദുബൈയിൽ നടക്കും. യു.എ.ഇയിലെ സെയിൽസ്മാൻമാർക്ക്​ പുരസ്കാരത്തിന് അപേക്ഷിക്കാം. ആദ്യഘട്ടം കൊച്ചിയിൽ പൂർത്തിയായി.

ലോകമെമ്പാടുമുള്ള മലയാളി സംരംഭകരെ ബന്ധിപ്പിക്കുന്ന ആഗോള ബിസിനസ്​ കൂട്ടായ്മയാണ് ദി സെയിൽസ്മാൻ ടീം. അനിൽ ബാലചന്ദ്രൻ എന്ന രാജ്യാന്തര സെയിൽസ് ആൻഡ് ബിസിനസ് പരിശീലകനൊപ്പം ആറു ഭൂഖണ്ഡങ്ങളിലെ 350ലേറെ സംരംഭകരുടെ കൂട്ടായ്മയായി 'അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡ്'എന്ന പേരിലാണ്​ ഇത്​ പ്രവർത്തിക്കുന്നത്​.

നിരവധി വിൽപനക്കാർ നമുക്കിടയിലുണ്ടെന്നും അവരുടെ സേവനത്തെ കുറിച്ച്​ സമൂഹം ബോധവാന്മാരല്ലെന്നും അവരെ ആദരിക്കാനാണ്​ പുരസ്കാരം നൽകുന്നതെന്നും സംഘാടകർ അറിയിച്ചു. കച്ചവടക്കാർ, മറ്റു സ്ഥാപനങ്ങളിൽ സെയിൽസ്മാനായി ജോലി ചെയുന്നവർ, സ്വന്തമായി ബിസിനസ് ചെയുന്നവർ, സർവിസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുരസ്കാരത്തിന്​ അപേക്ഷിക്കാം. സെയിൽസ്മാന്‍റെ ഔദ്യോഗിക വെബ്​സൈറ്റായ thesalesmanoftheyear.com വഴിയാണ്​ അപേക്ഷിക്കേണ്ടത്​. അവസാന തീയതി മാർച്ച്​ 31. കൂടുതൽ വിവരങ്ങൾക്ക്​ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 919995508275.

Tags:    
News Summary - Salesman of the Year Award: Second Phase in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.