അബൂദബി: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യു.എ.ഇയിലെ ഷോപ്പുകളിലും മാളുകളിലും സ്കൂൾ വിപണി സജീവമായി. സ്‌കൂള്‍ വിപണിയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ അണിനിരത്തിയുള്ള ഒരുക്കമാണുള്ളത്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളില്‍ ഏപ്രില്‍ ആരംഭിച്ച അധ്യയന വര്‍ഷത്തിന്‍റെ തുടര്‍ച്ചയാണുണ്ടാവുക. വേനലവധിക്ക് നാട്ടിലേക്കുപോയ കുടുംബങ്ങള്‍ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ സ്‌കൂള്‍ വിപണി കൂടുതല്‍ സജീവമാവുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.
വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്‌കൂള്‍ ബാഗുകള്‍, ബുക്കുകള്‍, പേന, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയവയുടെ വിപുലവും വ്യത്യസ്തവുമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ വ്യത്യസ്തതകളും ഒരുക്കിയിട്ടുണ്ട്.
ട്രോളി ബാഗുകള്‍, പെന്‍, ബാക്പാക് ബാഗുകള്‍, വാട്ടര്‍ കളര്‍, കുട്ടികളുടെ മാസ്‌കുകള്‍, നോട്ട്ബുക്ക് എന്നിവക്ക് പ്രത്യേകം കിഴിവുകള്‍ ഏര്‍പ്പെടുത്തിയതായി ലുലു അധികൃതര്‍ അറിയിച്ചു. അബൂദബി അല്‍വഹ്ദ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്‌കൂള്‍ വിപണിക്കായി വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബാക്ക് ടു സ്‌കൂള്‍ എന്ന പേരില്‍ പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.