അബൂദബി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് അബൂദബി എമിറേറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് ബോധവത്കരണവുമായി അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ്. സ്റ്റിക്കറിലുള്ള ബാർക്കോഡ് വാഹനത്തിനുള്ളിൽനിന്ന് മൊബൈൽ ഫോൺ കാമറയിൽ സ്‌കാൻ ചെയ്യുമ്പോൾ ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്ന അവബോധ വിഡിയോ കാണാൻ കഴിയും.
സ്വയം സുരക്ഷക്കൊപ്പം സഹയാത്രികരെയും സംരക്ഷിക്കുന്നതിന് ഡ്രൈവർമാർ റോഡ് സുരക്ഷ നിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുന്ന അവബോധ സന്ദേശമാണ് ഈ വിഡിയോയിലൂടെ ലഭിക്കുന്നത്. വാഹനം ഡ്രൈവ് ചെയ്യുമ്പോൾ കാൽനട യാത്രക്കാരെ ഗൗനിക്കണം. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം പാലിക്കൽ, ചുവപ്പ് സിഗ്നൽ മറികടന്നുള്ള സഞ്ചാരം, പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തൽ, റോഡുകളിലെ നിയന്ത്രിത വേഗം പാലിക്കൽ എന്നിവ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഡ്രൈവർമാർക്കിടയിൽ റോഡ് സുരക്ഷ അവബോധം വർധിപ്പിക്കുന്നതിന് ആഴ്ചതോറും ബോധവത്കരണ പരിപാടികൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.