അൽഐൻ

മൃഗശാലയിലെ

കാണ്ടാമൃഗ കുഞ്ഞ്

കാണാം കാണ്ടാമൃഗത്തെ...

അൽഐൻ മൃഗശാലയിലെ പുതിയ അതിഥി സന്ദർശകരുടെ മനം കവരുന്നു. വംശനാശഭീഷണി നേരിടുന്ന, ഇന്‍റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റിൽപെടുത്തിയ വെളുത്ത കാണ്ടാമൃഗത്തിനാണ് കുഞ്ഞ് പിറന്നത്. കാണ്ടാമൃഗക്കുഞ്ഞ്​ ആരോഗ്യവാനും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന മൃഗശാലയിലെ പരിതസ്ഥിതിയിൽ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മികച്ച വെറ്റിനറി മെഡിസിൻ, പോഷകാഹാരം, കാണ്ടാമൃഗങ്ങളുടെ സ്വാഭാവിക ജീവിത രീതിയോട് പൊരുത്തപ്പെടുന്ന പെരുമാറ്റ പരിപാലന മാനദണ്ഡങ്ങളും മൃഗശാല ഇവക്കായി നടപ്പിലാക്കിയിട്ടുണ്ട്.

അൽഐൻ മൃഗശാലയിൽ 11 കാണ്ടാമൃഗങ്ങളാണുള്ളത്. അതിൽ 5 ആണും 6 പെണ്ണുമുണ്ട്. മൃഗഡോക്ടർമാർ, പരിചയസമ്പന്നരായ പരിചാരകർ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു വിദഗ്ദ്ധ സംഘം ഇവയുടെ പരിചരണത്തിനായുണ്ട്. പ്രകൃതിദത്ത അവസാ വ്യവസ്ഥ ഇത്തരം വന്യജീവികൾക്ക്​ ഒരുക്കിക്കൊടുക്കുന്നതിനാൽ അവരുടെ പുനരുൽപാദനം വർധിപ്പിക്കാൻ ഇടവരുത്തുന്നുണ്ട്. ഇത് മൃഗശാലയിലെ കാണ്ടാമൃഗങ്ങളടക്കുമുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം ഇരട്ടിയാക്കാൻ കാരണമായിട്ടുണ്ട്. മൃഗശാല കാണ്ടാമൃഗങ്ങളുടെ രണ്ട് വ്യത്യസ്ത പ്രദർശനങ്ങൾക്ക് പുറമേ വിദ്യാഭ്യാസപരവും വിനോദപരവുമായ വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് ഒരുക്കുന്നുണ്ട്.

ആഫ്രിക്കൻ എക്സിബിഷനും അൽഐൻ സഫാരിയമൊക്കെ അതിൽ പെടുന്നു. ആഫ്രിക്കൻ സഫാരിയിൽ മറ്റു മൃഗങ്ങളോടൊപ്പം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെ അനുകരിക്കുന്ന ആവാസവ്യവസ്ഥ പിന്തുടരാനും കാണ്ടാമൃഗങ്ങളെ അനുവദിക്കുന്നു. സന്ദർശകർക്ക് അതുല്യവും ആസ്വാദ്യകരവുമായ അനുഭവങ്ങൾ ഇത് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

Tags:    
News Summary - See the rhino...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.