സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച

വാ​ഹ​ന​ങ്ങ​ൾ (ഫ​യ​ൽ)

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്​ 26 മുതൽ

ദു​ബൈ: ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന​ത്തി​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന ദു​ബൈ സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്‍ ​പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ൻ സെ​പ്​​റ്റം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റാ​ണ്​ വേ​ദി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​ത​ന ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ പ്ര​മു​ഖ​രു​ടെ സം​സാ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാ​യി​രം അ​ന്താ​രാ​ഷ്​​​ട്ര പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും.

പ്ര​ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഒ​രു​ക്കി​യ സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് ച​ല​ഞ്ചി​ന്‍റെ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ 10 വാ​ഹ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൂ​ന്നാ​മ​ത്​ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​ത​ന​വാ​ഹ​ന​ങ്ങ​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. ‘സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ൾ’ എ​ന്ന തീ​മി​ലാ​​ണ്​ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. അ​പ​ക​ട​വും ത​ട​സ്സ​ങ്ങ​ളും മു​ൻ​കൂ​ട്ടി ക​ണ്ട് സ്വ​യം ഓ​ടു​ന്ന ബ​സു​ക​ൾ നി​ർ​മി​ക്കു​ന്ന മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളും യു.​എ.​ഇ​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ച​ല​ഞ്ചി​ൽ പ്ര​ധാ​ന​മാ​യും മാ​റ്റു​ര​ച്ച​ത്. 23 ല​ക്ഷം ഡോ​ള​റാ​ണ് വി​ജ​യി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക. ഇ​തി​ൽ 20 ല​ക്ഷം ഡോ​ള​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മൂ​ന്ന് ല​ക്ഷം ഡോ​ള​ർ ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ഭി​ക്കും.

സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ൽ വെ​ച്ചാ​ണ്​ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ക്കു​റി മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 130 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 25 ശ​ത​മാ​നം സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളാ​ക്കാ​നു​ള്ള ദു​ബൈ​യു​ടെ ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ച​ല​ഞ്ച്. ദു​ബൈ സി​ലി​ക്ക​ൻ ഒ​യാ​സി​സി​ലാ​ണ് ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ന്ന​ത്.

Tags:    
News Summary - Self-Driving Transport World Congress starts from 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.