അജ്മാന്: വേനൽച്ചൂട് കനക്കുന്നതിനാൽ തീപിടിത്തത്തിന് കാരണമാകുന്ന ഏഴു വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് വിദഗ്ധർ. ഗ്യാസ് കുപ്പികൾ, സിഗരറ്റ് ലൈറ്ററുകൾ, പോർട്ടബിൾ ചാർജർ, ഫോൺ ബാറ്ററി, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രോണിക് സിഗരറ്റ്, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂം ബോട്ടിൽ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകും. സമീപ വർഷങ്ങളിൽ വേനൽക്കാലത്ത് വാഹന തീപിടിത്തങ്ങളുടെ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് അധികൃതർ പ്രത്യേകം മുന്നറിയിപ്പ് നിർദേശം പുറപ്പെടുവിച്ചത്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം കാറുകളിൽ തീപിടിത്തം ഒഴിവാക്കാൻ ആറ് മാർഗങ്ങൾ കൂടി നിര്‍ദേശിച്ചു. വാഹനത്തിലെ വെള്ളം, എൻജിൻ ഓയിൽ എന്നിവ ദിനംപ്രതി നിരീക്ഷിക്കുക, പതിവായി അറ്റകുറ്റപ്പണികള്‍ നടത്തുക, വാഹനത്തില്‍ പുകവലി ഒഴിവാക്കുക, വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ നിർത്തുക, ചോർച്ച തടയാൻ ഇന്ധന ടാങ്കിന്റെ അടപ്പ് അടച്ചെന്നുറപ്പ് വരുത്തുക, ഒരു പ്രഥമശുശ്രൂഷ ബാഗ് സൂക്ഷിക്കുകയും അതിന്റെ ഉപയോഗത്തിൽ പരിശീലനം നേടുകയും ചെയ്യുക, എയർ കണ്ടീഷണറുകളുടെ കാലികമായ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നീ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതര്‍ ഓർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.