അബൂദബി: അടുത്തയാഴ്ച നടക്കുന്ന യു.എ.ഇ-ഇന്ത്യാ ഫെസ്റ്റിനു മുന്നോടിയായി ബോളിവുഡ് സ്റ്റാർ ശങ്കർ മഹാദേവെൻറ നേതൃത്വത്തിൽ ലൈവ് സംഗീതക്കച്ചേരി വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതൽ അബൂദബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ ചിത്രങ്ങൾക്ക് സംഗീതം പകരുന്ന ശങ്കർ മഹാദേവൻ, എഹ്‌സാൻ നൂറാനി, ലോയ് മെണ്ടോൻസ എന്നിവർ ചേർന്നാണ് സംഗീതക്കച്ചേരി അവതരിപ്പിക്കുക. സംഗീത മേഖലയിൽ കോമ്പോസിഷനുകൾ നൽകാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ട വേളയിലാണ് ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ സെൻററിൽ പുതുമയും രസവും അനുഭൂതിയും പകരുന്ന ഹിറ്റ് സംഗീതക്കച്ചേരി അവതരിപ്പിക്കുന്നതെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു.
റോക്ക്, പോപ്പ്, ജാസ് സംയുക്ത സംഗീത കച്ചേരിയാണ് ശങ്കർ എഹ്‌സാൻ ലോയ് കൂട്ടുകെട്ടിൽ ആസ്വാദകർക്ക് പുതുമ പകരുക. വാർത്താ സമ്മേളനത്തിൽ ഐ.എസ്.സി പ്രസിഡൻറ് ഡി.നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിസൻ കെ. ജേക്കബ്, ഗായകൻ ലോയ് മെണ്ടോൻസ, വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.