ഷാർജ: 34.4 ബില്യൺ ദിർഹമിെൻറ ബജറ്റ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. സാമൂഹിക വികസനം, സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുക, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് തുക വിനിയോഗിക്കുക. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, വിനോദസഞ്ചാര പുരോഗതിക്കും വിവിധ സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള കഴിവുകൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നു. പൗരന്മാരുടെ ജീവിത ആവശ്യങ്ങൾ പരിഹരിക്കുക, സാമൂഹിക സ്ഥിരതയും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുക, വിവിധ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുക തുടങ്ങിയവക്കും തുക ചെലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.