ഷാർജ: 40ാം വയസ്സിലെത്തിയ ഷാർജ പുസ്തകോത്സവത്തിെൻറ ശിൽപിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 40 വർഷവും പുസ്തകോത്സവത്തിെൻറ വാതിലുകൾ ലോകത്തിനായി തുറന്നുകൊടുത്തത് ശൈഖ് സുൽത്താനാണ്.
ലോകത്ത് വേറൊരു ഭരണാധികാരിക്കും കിട്ടാത്ത അംഗീകാരമാണിത്. അവധിയില്ലാതെ എഴുത്തും വായനയും കൊണ്ടുനടക്കുന്ന ശൈഖ് സുൽത്താൻ മലയാളത്തിലടക്കം നിരവധി ചരിത്രപുസ്തകങ്ങളിലെ അമളികൾ ചൂണ്ടിക്കാട്ടുകയും തിരുത്തിയിട്ടുമുണ്ട്.ഇത്തരം അബദ്ധങ്ങൾ ഇതിവൃത്തമാക്കി പുസ്തകങ്ങളും ശൈഖ് സുൽത്താൻ രചിച്ചിട്ടുണ്ട്. വാസ്കോഡ ഗാമക്ക് കോഴിക്കോട്ടേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഇബ്നു മാജിദാണെന്ന് മലയാളത്തിൽ ഇന്നും പഠിപ്പിക്കുമ്പോൾ, ഗാമയുടെതന്നെ കുറിപ്പുകൾ സഹിതം ഇതിനെ ഖണ്ഡിക്കുകയും ഷാർജയുടെ പാഠാവലികളിൽനിന്ന് ഈ ചരിത്രത്തിലെ വലിയ തെറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.