ഷാർജ- ദുബൈ റോഡ് പുതിയ വേഗപരിധി; ലംഘിച്ചാൽ 3,000 ദിർഹം വരെ പിഴ ഷാർജ: ഷാർജക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള റോഡിൽ വേഗപരിധി 80 കിലോമീറ്റർ മറികടന്നാൽ 3000 ദിർഹം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ ട്രാഫിക് പൊലീസ്. മൂന്ന് ദിവസം മുമ്പ് ഈ റോഡിലെ വേഗപരിധി മണിക്കൂറിൽ 100ൽനിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.
അൽ ഇത്തിഹാദ് റോഡിലെ ഷാർജ-ദുബൈ ബോർഡർ മുതൽ അൽ ഗർഹൂദ് പാലം വരെയാണ് നിയന്ത്രണം. വേഗപരിധി 80 കിലോമീറ്റർ സൂചിപ്പിക്കുന്ന പുതിയ സൈൻ ബോർഡും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ വ്യാപ്തിക്കനുസരിച്ച് 300 ദിർഹം മുതൽ 3,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ഈ റോഡിൽ, നവംബർ 20 മുതൽ വേഗപരിധി 100 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായി കുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.