ഷാർജ: സാമൂഹിക, വിദ്യാഭ്യാസ സേവന രംഗത്ത് 40 വർഷം പിന്നിടുന്ന ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടനം. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, വി. അബ്ദുൽ റഹ്മാൻ, വി.കെ. ശ്രീകണ്ഠൻ എം.പി, എ.കെ.എം. അഷ്റഫ് എം.എൽ.എ, പ്രമുഖ വ്യവസായികളായ എം.എ. യൂസുഫലി, അബ്ദുൽ ഖാദർ തെരുവത്ത്.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, സോഷ്യൽ വർക്ക് ലൈസൻസിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ഖലൂദ് അൽ നു ഐമി, അസോസിയേഷൻ രക്ഷാധികാരി അഹ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ തുടങ്ങിയവർ സംബന്ധിക്കും. 22,000 പേർക്ക് ഓണസദ്യ രാവിലെ 11ന് ആരംഭിക്കും. കൂടാതെ ഘോഷയാത്ര, ചെണ്ടമേളം, പഞ്ചാരി മേളം, കഥകളി, പുലിക്കളി, തെയ്യം തുടങ്ങിയ തനത് പരിപാടികളും ചെമ്മീൻ ബാൻഡിന്റെ സംഗീത പരിപാടിയുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.