ക​മാ​ൽ വ​ര​ദൂ​ർ എ​ഴു​തി​യ `ബോ​ൻ​ജൂ​ർ പാ​രീ​സ്' യാ​ത്രാ​വി​വ​ര​ണ ഗ്ര​ന്ഥം ഷം​സു​ദ്ദീ​ൻ ബി​ൻ മൊ​ഹി​യു​ദ്ദി​ൻ കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പു​സ്ത​ക പ്ര​കാ​ശ​നം

ബോ​ൻ​ജൂ​ർ പാ​രീ​സ്

ഷാ​ർ​ജ: പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ക​മാ​ൽ വ​ര​ദൂ​ർ പാ​രി​സ് ച​രി​ത്ര ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ത്തി​യ കാ​യി​ക യാ​ത്രാ​വി​വ​ര​ണം ‘ബോ​ൻ​ജു​ർ പാ​രീ​സ്’ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശി​ത​മാ​യി.

റീ​ജ​ൻ​സി ഗ്രൂ​പ് ത​ല​വ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മൊ​ഹി​യു​ദ്ദി​ൻ ആ​ദ്യ കോ​പ്പി കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ മേ​യ​ർ ഡോ. ​ബി​ന ഫി​ലി​പ്പി​നും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര​ക്കും കൈ​മാ​റി.

ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ഷാ​ർ​ജ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം നു​ഞ്ഞേ​രി, ലി​പി അ​ക്ബ​ർ, പ്ര​ശ​സ്ത ഫു​ട്ബാ​ൾ സം​ഘാ​ട​ക​ൻ ഷ​രീ​ഫ് ചി​റ​ക്ക​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് പേ​രോ​ട്, ച​ന്ദ്രി​ക കോ​ഴി​ക്കോ​ട് യൂ​നി​റ്റ് റെ​സി. മാ​നേ​ജ​ർ മു​നീ​ബ് ഹ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ​ല​ഭ ചി​റ​കു​ക​ൾ

ഷാ​ർ​ജ: സു​ഹ​റ പാ​റ​ക്ക​ൽ എ​ഴു​തി​യ ‘ശ​ല​ഭ ചി​റ​കു​ക​ൾ’ എ​ന്ന ഓ​ർ​മ​ക്കു​റി​പ്പ്​ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യു​ടെ റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. എ​ഴു​ത്തു​കാ​രി ഇ​ന്ദു​ലേ​ഖ സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്​ ഫാ​ഹി​മി​ന്​ പു​സ്ത​കം ന​ൽ​കി​യ​താ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഹ​രി​തം ബു​ക്സ്​ ഡ​യ​റ​ക്ട​ർ പ്ര​താ​പ​ൻ താ​യാ​ട്ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​രാ​യ അ​ബ്ദി​യ ഷ​ഫീ​ന, ജെ​നി പോ​ൾ ഷ​ഹ​നാ​സ്, ഖാ​ലി​ദ് ബ​ക്ക​ർ, ഷെ​ബീ​ന ന​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

സു​ഹ​റ പാ​റ​ക്ക​ൽ എ​ഴു​തി​യ ‘ശ​ല​ഭ ചി​റ​കു​ക​ൾ’ എ​ന്ന ഓ​ർ​മ​ക്കു​റി​പ്പ്​ ഇ​ന്ദു​ലേ​ഖ സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്​ ഫാ​ഹി​മി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കാ​ർ വ​ണ്ട്

ഷാ​ർ​ജ: ബെ​ന്നി ജോ​സ് ബം​ഗാ​ഡി​യു​ടെ ‘കാ​ർ വ​ണ്ട്’ എ​ന്ന ബാ​ല ക​വി​ത​സ​മാ​ഹാ​രം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പു​സ്ത​ക ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്ദു​ല്ല ബി​ൻ ഗ​സ​ൻ പു​സ്ത​കം എ​ഴു​ത്തു​കാ​രി മും​താ​സ് ടീ​ച്ച​ർ​ക്ക്​ ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പി.​ആ​ർ. പ്ര​കാ​ശ് അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ പ്ര​ദീ​പ് നെ​ന്മാ​റ, പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി, അ​ഡ്വ. ഫ​രീ​ദ്, ജെ​നി പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബെ​ന്നി ജോ​സ് ബം​ഗാ​ഡി​യു​ടെ ‘കാ​ർ വ​ണ്ട്’ അ​ബ്ദു​ല്ല ബി​ൻ ഗ​സ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഖു​ദ്സി​ന്‍റെ ച​രി​ത്രം, ആ​ന​ന്ദ​ത്തി​ന്‍റെ ആ​ൽ​ക​മി

ഷാ​ര്‍ജ: ഫ​ല​സ്തീ​നി​ലെ ഖു​ദ്സി​ന്‍റെ ആ​ധി​കാ​രി​ക ച​രി​ത്രം കൈ​ര​ളി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി പ്ര​മു​ഖ ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ എം.​എം. അ​ക്ബ​ര്‍ ര​ചി​ച്ച ‘ഖു​ദ്സി​ന്‍റെ ച​രി​ത്രം’ എ​ന്ന പു​സ്ത​കം ഷാ​ര്‍ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ര്‍ജ​യി​ലെ പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. അ​ബ്ദു​ല്‍ ക​രീം ഷാ​ര്‍ജ, മ​ദീ​ന ഗ്രൂ​പ് എം.​ഡി. പൊ​യി​ല്‍ അ​ഷ്‌​റ​ഫി​ന്​ ന​ല്‍കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഇ​മാം ഗ​സ്സാ​ലി​യു​ടെ ‘ആ​ന​ന്ദ​ത്തി​ന്‍റെ ആ​ൽ​കെ​മി’ എ​ന്ന പു​സ്ത​കം കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി മു​ൻ ര​ജി​സ്ട്രാ​ർ ഡോ. ​പി.​പി. മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ ഫു​ജൈ​റ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

എ​ന്‍.​എം. അ​ക്ബ​ര്‍ഷ വൈ​ക്കം പു​സ്ത​കം സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​മാം ഗ​സ്സാ​ലി അ​റ​ബി​യി​ല്‍ ര​ചി​ച്ച പ്ര​ശ​സ്ത​മാ​യ ‘കീ​മി​യാ​ഉ​സ്സ​ആ​ദ’ എ​ന്ന പ്ര​ശ​സ്ത​മാ​യ ഗ്ര​ന്ഥം ഡോ. ​മി​ശാ​ല്‍ സ​ലീം മ​ല​യാ​ള​ത്തി​ല്‍ മൊ​ഴി​മാ​റ്റം ന​ട​ത്തി ‘ആ​ന​ന്ദ​ത്തി​ന്‍റെ ആ​ല്‍ക്ക​മി’ എ​ന്ന പേ​രി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്​​സി​റ്റി മു​ന്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​പി.​പി. മു​ഹ​മ്മ​ദ്‌ പി.​എ. ഹു​സൈ​ൻ ഫു​ജൈ​റ​ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

എം.​എം. അ​ക്ബ​ര്‍ ര​ചി​ച്ച ‘ഖു​ദ്സി​ന്‍റെ ച​രി​ത്രം’ എ​ന്ന പു​സ്ത​കം പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. അ​ബ്ദു​ല്‍ ക​രീം മ​ദീ​ന ഗ്രൂ​പ് എം.​ഡി. പൊ​യി​ല്‍ അ​ഷ്‌​റ​ഫി​ന്​ ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റ​ഫീ​ഖ് ഏ​റ​വ​റാം​കു​ന്ന് പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ഖി​സൈ​സ് ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ മൗ​ല​വി ഹു​സൈ​ന്‍ ക​ക്കാ​ട് നേ​തൃ​ത്വം ന​ല്‍കി. വി​വി​ധ ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​ശം​സ അ​ര്‍പ്പി​ച്ചു.

Tags:    
News Summary - sharjah international book fair-book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.