ഷാർജ: എമിറേറ്റിലെ വിവിധ മേഖലകളിലുള്ള 30 ഫൗണ്ടനുകളുടെയും എട്ടു സ്മാരകങ്ങളുടെയും ആദ്യഘട്ട അറ്റകുറ്റപ്പണികളും വികസനപ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി അലി ബിൻ ഷഹീൻ അൽ സുവൈദി പ്രഖ്യാപിച്ചു. കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ, ലൈറ്റിങ് സംവിധാനങ്ങൾ ആധുനികവത്കരിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോ, സാനിറ്ററി പരിപാലനം, സെറാമിക് ഫ്ലോറിങ് മാറ്റിസ്ഥാപിക്കൽ, അനുയോജ്യമായ ഇൻസുലേഷൻ, മാർബിൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് നടക്കുന്നത്. ഉപരിതല ഡ്രെയിനേജ് നെറ്റ്‌വർക്കുകളും ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഗ്രീൻ ബെൽറ്റ് ഗാർഡൻ, സെൻട്രൽ മാർക്കറ്റ്, ഷാർജ സ്മാരകം, ഇസ്ലാമിക് കൾചർ കാപിറ്റൽ, കൾചറൽ സ്ക്വയർ എന്നിവ നന്നായി പരിപാലിക്കുകയും വികസിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.