ഷാർജ: ട്രാഫിക് ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന 'സഹൽ' വഴി 48,000 ഇടപാടുകൾ പൂർത്തിയാക്കിയതായി ഷാർജ പൊലീസ് അറിയിച്ചു. ജനറൽ കമാൻഡിലെ ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും ലൈസൻസിങ് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. 2020െൻറ ആദ്യ പകുതിയിലാണ് ഇത്രയും ഇടപാടുകൾ തീർപ്പാക്കിയതെന്നും രണ്ട് മിനിറ്റാണ് ഒരു കേസിനെടുത്തതെന്നും പൊലീസിലെ ഏകോപന ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ ജാബിർ ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.