ഷാർജ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ഷാർജ ടാക്സി സർവിസ് മുമ്പെങ്ങുമില്ലാത്ത വളർച്ച രേഖപ്പെടുത്തി. പ്രതിദിനം ശരാശരി 15,000 യാത്രക്കാർക്ക് സേവനം നൽകുന്ന കമ്പനി 2.7 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ഈ കാലയളവിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്.
ഒരു ലക്ഷത്തി രണ്ടായിരത്തിലധികം യാത്രക്കാരാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ മാത്രം യാത്രചെയ്തത്. 2023ന്റെ ആദ്യ പകുതിയിൽ പ്രതിദിന ശരാശരിയിൽ 14 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജ വിമാനത്താവളത്തിലെ ടാക്സി ഉപയോക്താക്കളുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
പ്രതിദിന ശരാശരി 3,912 യാത്രക്കാരുമായി ബലിപെരുന്നാൾ കാലത്തെ യാത്രക്കാരുടെ എണ്ണം 23,476ൽ എത്തി. ഷാർജ ടാക്സിയുടെ സേവനങ്ങളിൽ പൊതുജനങ്ങൾ സന്തുഷ്ടരായതിനാലാണ് ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതെന്ന് ഒസൂൽ ട്രാൻസ്പോർട്ട് സൊല്യൂഷൻസ് ആക്ടിങ് ജനറൽ മാനേജർ ഖാലിദ് അൽ കിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.