ഷാർജ: ഷാർജ ബുക് അതോറിറ്റിക്കു കീഴിലെ ഷാർജ പബ്ലിക് ലൈബ്രറി ഇനി ഡിജിറ്റലാവുന്നു. ഷാർജയിലെ ലൈബ്രറികൾ, മ്യൂസിയങ്ങൾ,പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും സാംസ്കാരിക വസ്തുക്കളെല്ലാം ഒരേ പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കുന്നതിനായാണ് ഡിജിറ്റൽ സംരംഭം.
ലോകത്തിെൻറ ഏതു കോണിൽനിന്നും ഏതു സമയവും സാംസ്കാരിക സ്രോതസുകളുടെ സേവനം ലഭ്യമാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ഷാർജ പബ്ലിക് ലൈബ്രറി മാനേജർ സാറാ അൽ മർസൂഖി പറഞ്ഞു.
അറിവുകളും സംസ്കാരവും അന്താരാഷ്ട്ര തലത്തിൽ കൈമാറപ്പെടണമെന്ന ഷാർജ ഭരണാധികാരി ശൈഖ്: ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ ദർശനത്തിെൻറ ഭാഗമാണ് ഇൗ നടപടികൾ. 1925ൽ ശൈഖ് സുൽത്താൻ ബിൻ സഖർ ആൽ ഖാസിമി തെൻറ സ്വകാര്യ ശേഖരങ്ങൾ വെച്ച് ആരംഭിച്ച അൽ ഖാസിമിയ്യ ലൈബ്രറിയാണ് പിന്നീട് ഷാർജ പബ്ലിക് ലൈബ്രറി ആയി മാറിയത്. കൾച്ചറൽ പാലസ് സ്ക്വയറിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന വിഷയങ്ങളിലായി അഞ്ചു ലക്ഷം പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.