ഷാര്‍ജ: കടലില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള അതിനൂതന സംവിധാനമുള്ള ജലബൈക്കുകളുമായി ഷാര്‍ജ പൊലീസ് രംഗത്ത്. ഷാര്‍ജയിലെ തന്ത്രപ്രധാന തുറമുഖമായ അല്‍ ഹംറിയ മേഖലയിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും യാത്രക്കാരും അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്താന്‍ ഇവ സഹായകമാണെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അലി സലീം ആല്‍ ഖയ്യാല്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ കേണല്‍ അലി ആല്‍ ഉവൈസ്, മേജര്‍ റാഷിദ് സന്‍ഡല്‍, മുബാറക് അല്‍ ഷംസി, അല്‍ ഹംറിയ സിറ്റി നഗരസഭ ഡയറക്ടറും പ്രതിനിധികളും നിരവധി പൊലീസ് ഓഫീസര്‍മാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.