ഷാർജ: കുഞ്ഞുങ്ങളും മുതിർന്നവരും ഒരുപോലെ കാത്തിരുന്ന കാഴ്ചയുടെ കാർണിവൽ അരികിലെത്തി. അടുത്ത മാസം എട്ടു മുതൽ 13 വരെ നടക്കുന്ന അഞ്ചാമത് ഷാർജ അന്താരാഷ്ട്ര ബാല ചലച്ചിത്രോത്സവത്തിൽ 31 രാജ്യങ്ങളിൽ നിന്ന് 124 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വാൾട്ട് ഡിസ്നിയിലെ^ ഗെയിം ഒഫ് ത്രോൺസ് കലാകാരന്മാർ നേതൃത്വം നൽകുന്നതുൾപ്പെടെ 50 ശിൽപശാലകളും പ്രമുഖ സംവിധായകർ പെങ്കടുക്കുന്ന ചർച്ചകളും നടക്കും. 70 അന്താരാഷ്ട്ര സംവിധായകരാണ് പെങ്കടുക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ മുഹമ്മദ് ആൽ ഖാസിമിയുടെയും കുടുംബ കാര്യ സുപ്രിം കൗൺസിൽ ചെയർപേഴ്സൺ ശൈഖ ജവാഹർ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെയും നിർദേശാനുസരണം നടക്കുന്ന മേളയിൽ അമേരിക്കയിൽ നിന്നാണ് കൂടുതൽ ചിത്രങ്ങളെത്തുക.^45. യു.എ.ഇയിൽ നിന്നുള്ള 33ചിത്രങ്ങളും ഫ്രാൻസിൽ നിന്നുള്ള 29 ചിത്രങ്ങളും മേളയുടെ മിഴിവ് വർധിപ്പിക്കും. അൽ ജവാഹർ റിസപ്ഷൻ ആൻറ് കൺവെൻഷൻ സെൻറർ, സഹാറ സെൻററിലെ നോവോ സിനിമ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രദർശനങ്ങൾ രാവിലെ നടക്കും. ശിൽപശാലകളും കൺവെൻഷൻ സെൻററിൽ നടക്കും.
മേളക്ക് ശേഷം കൽബ, ദിബ്ബ, ഖോർഫഖാൻ, ദൈദ്, ഹംരിയ, ബതാഇ എന്നിവിടങ്ങളിൽ ശിൽപശാല തുടരും. ത്രി ഡി ചിത്രങ്ങൾ തയ്യാറാക്കുന്നതും ഫോേട്ടാഗ്രഫിയും സംബന്ധിച്ച് കുട്ടികൾക്ക് നിരവധി ക്ലാസുകളുണ്ടാവും. വാർത്താ സമ്മേളനത്തിൽ ഫെസ്റ്റിവൽ അധ്യക്ഷ ശൈഖ ജവാഹർ ബിന്ത് അബ്ദുല്ലാ അൽ ഖാസിമിക്ക് പുറമെ സംവിധായക ഡോ. ഹബീബ് ഗുലൂം, ഒാല അൽഹാജ് ഹുസൈൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.