ഷാർജ: പതിനാലാമത് ഷാർജ നാടോടി കാവ്യോത്സവം ഇൗ മാസം ഏഴിനാരംഭിക്കും. സുപ്രിം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിൽ ഇക്കുറി അറബ് ലോകത്തു നിന്നുള്ള 40 കവികളാണ് എത്തുക. ഷാർജ കൾച്ചറൽ പാലസിൽ പഴമയുടെ പാട്ടുശീലുകൾ അവരുതിർക്കും.
തലമുറകൾ കൈമാറി വരുന്ന വിലപ്പെട്ട തനതു സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഉത്സവത്തിെൻറ ലക്ഷ്യം. ഏഴു ദിവസം നീളുന്ന ഉത്സവത്തിൽ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചാ വേദികൾ തുടങ്ങിയവയുണ്ടാവും. നാടോടി കവിതയിലെ ജ്ഞാനോദയം, കവിതകളിലെ സായിദ് എന്നിവയും വിഷയമാവും. പുരാതന കവിതയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് സാലിം സെയ്ഫ് അല്‍ ഖാലിദി, ബുത്തി അല്‍ മത്്ലൂം, തന്‍ഹത് നാജിദ് എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.