ഷാര്‍ജ: അഞ്ച് വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞ നടുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെ ആയിര കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബുത്തീന മേഖല. അല്‍ ശാര്‍ഖ്-അല്‍ അറൂബ റോഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഷാർജയിലെ ഏറ്റവും വലിയ ജനവാസ മേഖലകളിൽ ഒന്നായ ബുത്തീന റോളയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്. ഉറക്കത്തിനിടെ ശക്തമായ പുക പടരുന്നതറിഞ്ഞ് പുറത്തേക്ക് ഇറങ്ങിയോടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് മരണത്തിന് കീഴടങ്ങിയത്. പുകമണം അടിച്ച് ഉറക്കം ഉണര്‍ന്നവര്‍ ജീവനും കൊണ്ട് പുറത്തേക്ക് പായുന്നതിനിടെ അടഞ്ഞ് കിടക്കുന്ന വാതിലില്‍ ഇടിച്ചും ചവിട്ടിയും ആളുകളെ ഉണര്‍ത്താനും ശ്രമിച്ചിരുന്നുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മലപ്പുറം സ്വദേശി പറഞ്ഞു.
തീയുടെ സംഹാരം കത്തിയ ഫ്ളാറ്റില്‍ ഒതുങ്ങിയപ്പോള്‍ പുകയാണ് അപകടകാരിയായത്. അപകടം നടന്ന ഫ്ളാറ്റിലെ സാധന-സാമഗ്രികളെല്ലാം കത്തി ചാമ്പലായിട്ടുണ്ട്. എന്നാല്‍ മരണം നടന്ന ഫ്ളാറ്റുകളില്‍ ഇവയെല്ലാം ഭദ്രമാണ്. സമീപത്ത് തന്നെയുള്ള കുവൈത്ത് ടവറില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തീപിടിത്തത്തിന്‍െറ നടുക്കം ഇന്നും വിട്ട്മാറിയിട്ടില്ല ഈ പ്രദേശത്തുള്ളവര്‍ക്ക്. കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ചാണ് അന്ന് താമസക്കാരെ രക്ഷപ്പെടുത്തിയത്. കുവൈത്ത് ടവര്‍ ഇന്നും ഇവിടെ കരിപിടിച്ച് നില്‍ക്കുന്നുണ്ട്.
ജിതേന്ദ്രയെ മരണം തട്ടിയെടുത്തത് നാട്ടിലേക്ക് പോകാനിരിക്കെ
ഷാർജ: ദിവസങ്ങൾക്ക് മുമ്പ് ജനിച്ച കുഞ്ഞിനെ കാണാനായി വ്യാഴാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകവെയാണ് ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയെ മരണം കൂട്ടിക്കൊണ്ടുപോയത്. കുഞ്ഞിനായി നിരവധി കളികോപ്പുകളും വസ്ത്രങ്ങളുമെല്ലാം കഴിഞ്ഞ ദിവസം വാങ്ങി വന്നതായി ഇയാളുടെ മലയാളി സുഹൃത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അൽ സീർ കമ്പനിയിലെ സെയിൽസ് കോഡിനേറ്ററായ ഇദ്ദേഹത്തിെൻറ സുഹൃദ് വലയത്തിലധികവും മലയാളികളാണ്. മുമ്പ് ഇവിടെ ഷാർജയിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ജിതേന്ദ്രയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.
അപകടം നടന്ന കെട്ടിടത്തിൽ തീപിടിത്ത മുന്നറിയിപ്പ് യന്ത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചും അതിെൻറ ഗുണനിലവാരവും സിവിൽഡിഫൻസ് അന്വേഷിക്കുന്നുണ്ട്. അപകടം നടന്ന നിലയിൽ കൂടുതലും ബാച്ചിലേഴ്സാണ് താമസിച്ചിരുന്നത്. അപകടം നടന്ന ഉടനെ മിക്കവരും ഓടിരക്ഷെപ്പട്ടു. ആദ്യ നിലയിൽ നിന്ന് വമിച്ച പുക രണ്ടും മൂന്നും നിലകളിലേക്ക് എത്തിയതാണ് അപകട കാരണമായത്. മരിച്ച അമ്മയും മക്കളും രണ്ടാം നിലയിലായിരുന്നു താമസം. മരിച്ച പാകിസ്താനി യുവതി തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. നിരവധി സ്ഥാപനങ്ങൾ ഈ കെട്ടിടത്തിലും സമീപ കെട്ടിടത്തിലും പ്രവർത്തിക്കുന്നുണ്ട്. തീപിടിച്ച കെട്ടിടത്തോട് ചേർന്ന് നിരവധി കെട്ടിടങ്ങളുമുണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളായതിനാൽ എല്ലാം ഇഷ്ടിക ചുവരുകളുള്ളവയാണ്.
അത് കൊണ്ടാണ് മറ്റിടങ്ങളിലേക്ക് തീ പടരാതിരുന്നത്. മരിച്ചവരിൽ മുതിർന്നവരുടെ മൃതദേഹം കുവൈത്ത് ആശുപത്രിയിലും കുട്ടികളുടേത് അൽ ഖാസിമി ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കെട്ടിട താമസിക്കാർക്ക് ഉടമ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.