ഷാര്‍ജ: സ്ഥിരതയുള്ള മഴക്കാലം മരുഭൂമിയില്‍ പതിവില്ലെങ്കിലും മുന്നറിയിപ്പില്ലാതെ എത്തുന്ന മഴ വെള്ളപ്പൊക്ക കെടുതികള്‍ക്ക് കാരണമാകാറുണ്ട്. ഗതാഗതം പോലും സ്തംഭിക്കുന്ന സാഹചര്യവും ഉടലെടുക്കാറുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മൂന്ന് മൊബൈല്‍ പമ്പിങ് സ്േറ്റഷനുകള്‍ ഷാര്‍ജയില്‍ സ്ഥാപിച്ചതായി ഷാര്‍ജ നഗരസഭ ഡയറക്ടര്‍ ജനറല്‍ താബിത് സലീം ആല് തരിഫി പറഞ്ഞു. അല്‍ സാദ് എന്ന് പേരിട്ടിരിക്കുന്ന ഈ സഞ്ചരിക്കുന്ന ജലശേഖരണി അമേരിക്കന്‍ നിര്‍മിതമാണ്. ഷാര്‍ജയുടെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾക്കനുസൃതമായി അത് പരിഷ്ക്കരിച്ചിട്ടുണ്ട്. അല്‍ സാദ് പമ്പിങ് സ്റ്റേഷനുകള്‍ക്ക് പ്രകൃതി ദുരന്തങ്ങളാലും അസാധാരണമായ കാലാവസ്ഥ മൂലവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിവുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കിഴക്കന്‍ തീരദേശ പ്രദേശങ്ങളില്‍ മൊബൈല്‍ പമ്പിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കമുണ്ടായ മേഖലയാണിവയെന്ന് ഷാര്‍ജ നഗരസഭയിലെ പരിസ്ഥിതി വകുപ്പ് തലവന്‍ ഹസ്സന് ആല് തഫക് പറഞ്ഞു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട ഇടങ്ങളിലേക്ക് എളുപ്പത്തില്‍ കടന്ന് ചെല്ലാന്‍ കഴിവുള്ളവയാണ് അല്‍ സാദ്. ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളിലും ഇത് രക്ഷാപ്രവര്‍ത്തനം നടത്തും. തുരുമ്പിനെ പ്രതിരോധിക്കുന്ന പെയിൻറുകളാണ് അല്‍ സാദിെൻറ മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.