ഷാർജ: യു.എ.ഇ സമൂഹത്തിൽ അലിഞ്ഞു ചേർന്ന കേരള സമൂഹം അവരുടെ വിഭവങ്ങളും ഉൽപന്നങ്ങളും മികവുകളും അവതരിപ്പിക്കാനെത്തവെ സംസ്കാരത്തിെൻറയും ആതിഥ്യമര്യാദയുടെയും തലസ്ഥാനമായ ഷാർജ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നാളെ ആരംഭിക്കുന്ന കമോൺ കേരള വ്യാപാര-സാംസ്കാരിക നിക്ഷേപ സൗഹൃദ മേളയുടെ വേദിയായ ഷാർജ എക്്സ്പോ സെൻററിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
മെയ്ത്ര ഹോസ്പിറ്റൽ, കല്യാൺ ജ്വല്ലേഴ്സ്, മിനാർ ടി.എം.ടി എന്നിവരുടെ പിന്തുണയോടെ ഗൾഫ് മാധ്യമം അണിയിച്ചൊരുക്കുന്ന മേളയുടെ മൂന്നു ദിനങ്ങളും സംരംഭകത്വ മികവിെൻറയും സാംസ്കാരിക വിനിമയത്തിെൻറയും മഹോത്സവമായിരിക്കും. കേരളീയ ഉൽപന്നങ്ങളും ബഹുരാഷ്ട്ര ബ്രാൻറുകളും ഒരേ കുടക്കീഴിൽ ഏറ്റവും ഉയർന്ന ഗുണമേൻമയിലും കുറഞ്ഞ വിലയിലും ലഭിക്കുമെന്നത് മറ്റൊരു ആകർഷണീയത. കേരളത്തിെൻറ എല്ലാ മേഖലകളുടെയും ആഹാര വിഭവങ്ങൾ ഒരുക്കുന്ന ഫുഡ് സ്റ്റ്ട്രീറ്റ് ശരിക്കുമൊരു ട്രീറ്റായി മാറും. മേളയിൽ പങ്കുചേരുന്ന സംരംഭകരും കലാകാരും ഉദ്യോഗസ്ഥ പ്രമുഖരും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.