ഷാർജ പീക് അവറിന് മികച്ച പിന്തുണ

ഷാർജ: ഉൗർജ്ജം പാഴാക്കുവാനുള്ളതല്ല കരുതി വെക്കുവാനുള്ളതാണെന്ന സന്ദേശമുയർത്തി  ഷാർജ നടത്തിയ പീക് അവറിന് മികച്ച പ്രതികരണം. ഞായറാഴ്ച ഉച്ചക്ക് 12 മുതൽ 3.30വരെ^ ഏറ്റവും കൂടുതൽ ഉൗർജ്ജം ആവശ്യമായി വരുന്ന സമയത്ത് ഒരു മണിക്കൂർ പീക് അവറായി അചരിക്കുവാനായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്. ഇത് രണ്ടും കൈയും നീട്ടി സ്വീകരിച്ച്, ആവശ്യമല്ലാത്ത എല്ലാവിധ വൈദ്യുത ഉപകരണങ്ങളുടെയും പ്രവർത്തനം നിറുത്തി വെച്ചാണ് ഷാർജക്കാർ പീക് അവറിൽ പങ്കാളികളായത്.  

വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്​കാരം ശേഷം ഇമാമുമാർ ഇതു സംബന്ധിച്ച  സന്ദേശങ്ങൾ കൈമാറിയിരുന്നു. വെള്ളത്തി​െൻറയും വെളിച്ചത്തി​െൻറ മഹത്വവും അത് പാഴാക്കുന്നതിലൂടെ വരും തലമുറ അനുഭവിക്കാനിരിക്കുന്ന ഭവിക്ഷ്യത്തുകളും ഇമാമുമാർ വളരെ ലളിതമായി വിവരിച്ച് കൊടുത്തിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 2015ലാണ് പീക് അവർ അചരിക്കാൻ നിർദേശിച്ചത്. 

സാംസ്​കാരിക നായക​​െൻറ നിർദേശം ഷാർജക്കാർ രണ്ടും കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സർക്കാർ സ്​ഥാപനങ്ങളോടൊപ്പം വലിയ തോതിലുള്ള ബഹുജന പങ്കാളിത്തവും പീക് അവറിന് ലഭിക്കുന്നുണ്ട്.  വെള്ളവും വൈദ്യുതിയും ലാഭിക്കുവാനും പീക് അവർ വഴിയൊരുക്കുന്നതായി കണക്കുകൾ നിരത്തി അധികൃതർ വിശദീകരിക്കുന്നു. ഷാർജ ജലവൈദ്യുതി അതോറിറ്റി (സേവ)യുടെ ആഭിമുഖ്യത്തിൽ  ഒരുക്കിയ പീക്ക്​ അവർ കാർണിലവിൽ നിരവധി കലാകാരും കുഞ്ഞുങ്ങളും അണി നിരന്നു.

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.