ഷാര്‍ജ: ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 5.15ന് നടക്കുന്ന കുക്കറി ഷോയില്‍ മലയാളത്തിെൻറ കുഞ്ഞ് പാചകക്കാരി ജെഹാന്‍ റസ്ദാന്‍ ഖാന്‍ എത്തും. കൊതിയൂറും ജിഞ്ചര്‍ ബ്രഡ് കുക്കീസാണ് ജെഹാന്‍ ഒരുക്കുക. എട്ട് ദിവസം പരിപാടിയില്‍ പങ്കെടുത്ത ജെഹാന്‍ 18 വിഭവങ്ങളാണ് ഇതിനകം ഒരുക്കിയത്. വ്യാഴാഴ്ച ഒരുക്കിയ ബനാന മഫിന്‍സും ബനാന സ്ഫെഷല്‍ ഐറ്റങ്ങളും സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഒരുക്കുന്ന ഓരോ ഇനത്തെ കുറിച്ചും വളരെ വിശദമായി വിസ്തരിച്ചാണ് ജെഹാന്‍ ശ്രദ്ധനേടിയത്. ഇറച്ചി, പഴം, പച്ചക്കറി, ചോക്ലേറ്റ് എന്നിവയില്‍ നിന്നെല്ലാം ജെഹാന്‍ ഒരുക്കിയത് ആവി പറക്കുന്ന രുചി മേളമായിരുന്നു. അബുദബി ഗ്രാമര്‍ സ്കൂളിലെ കെ.ജി റ്റു വിദ്യാര്‍ഥിനിയായ ജെഹാന്‍, പ്രശസ്ത പാചകക്കാരി ജുമാന കാദ്രിയുടെ മകളാണ്.
വയനാട് സ്വദേശി റസ്ദാന്‍ ഖാനാണ് പിതാവ്. വലിയ പാചകക്കാരികളുടെ വിഭാഗത്തിലാണ് കുഞ്ഞ് പാചകകാരി പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.