ഷാർജ: അന്താരാഷ്ട്ര വിമാനതാവളം വഴി യാത്ര ചെയ്യുന്നവരെ വാഹനത്തിൽ കൊണ്ട് വന്നിറക്കുന്ന ഭാഗം ബുധനാഴ്ച രാവിലെ ആറുമണി മുതൽ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പകരമായി പെയ്ഡ് പാർക്കിങ് മേഖലയിൽ 20 മിനുട്ട് വാഹനങ്ങൾ സൗജന്യമായി നിറുത്താവുന്നതാണ്.
ഷാർജ വിമാന താവളത്തിലെ എഞ്ചിനീയറിംഗ് ആൻഡ് ഡവലപ്മെൻറ് വകുപ്പ് ഡയറക്ടർ അബ്ദുൽ ഖലീഖ് അബ്ദുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈദ് റോഡിൽ നിന്ന് വിമാനതാവളത്തിലേക്ക് വരുന്ന പുതിയ പാലവുമായി ബന്ധപ്പെട്ട നിർമാണങ്ങളുടെ ഭാഗമായാണ് േഡ്രാപ്പ് ഓഫ് പോയൻറ് അടക്കുന്നത്. പാലം വിമാനതാവളവുമായി ബന്ധിപ്പിക്കുന്നതോടെ നിലവിലെ ഗതാഗത കുരുക്കിന് കുറവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.