ഷാർജ: കഷ്ടത അനുഭവിക്കുന്ന രാജ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഷാർജ ചാരിറ്റി ഇൻറർനാഷണൽ (എസ്.സി.ഐ) ഭക്ഷണ പദാർഥങ്ങളുമായി നൈജറിലെത്തി. ഭക്ഷണ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ വിതരണത്തിന് ശേഷം സമീപത്തുള്ള രാജ്യങ്ങളിലേക്ക് കൂടി സഹായം എളുപ്പത്തിൽ എത്തിക്കാനായി ഓഫീസും തുറന്നു. നൈജർ തലസ്ഥാനമായ നിയാമിയിലെ ഓഫീസിെൻറ ഉദ്ഘാടനം പ്രഥമ വനിത ഡോ. മാലിക ഇസൗഫൗ നിർവ്വഹിച്ചു.
എസ്.സി.ഐ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ അലി ആൽ റാഷിദി നിയാമിയിലെ പ്രാദേശിക ഓഫീസ് തുറക്കുന്നതിെൻറ പ്രാധാന്യം എടുത്ത് പറയുകയും 106 രാജ്യങ്ങളിൽ സേവനം നടത്തുന്ന എസ്.സി.ഐയുടെ പ്രതിനിധി സംഘത്തിെൻറ സന്ദർശനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.