ഷാര്‍ജ: വായിച്ച പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കുവാനും പുതിയത് എടുക്കുവാനും ഷാര്‍ജയില്‍ ഇനിമുതല്‍ 24 മണിക്കൂർ സേവനം. സെല്‍ഫ് സര്‍വീസ് റേഡിയോ ഫ്രീക്വന്‍സി ഐഡൻറിഫിക്കേഷന്‍ (ആര്. എഫ്.ഐ.ഡി) സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മുടക്കമില്ലാതെ സേവനം ലഭ്യമാക്കുക.
പുസ്തകങ്ങളോട് ചേര്‍ന്ന ടാഗുകളിൽ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചിരിക്കും. തിരിച്ചറിയാൻ വൈദ്യുത കാന്തിക മണ്ഡലവും ഉപയോഗിക്കും. ഡിജിറ്റലാകുന്നതോടെ പുസ്തക പ്രേമികൾക്കും അധികൃതർക്കും ജോലി എളുപ്പമാവുമെന്ന് വകുപ്പ് ഡയറക്ടര്‍ സാറാ ആല് മര്‍സൂക്കി പറഞ്ഞു.
ഷാര്‍ജക്ക് പുറമെ, ദൈദ്, കല്‍ബ, വാദി അല്‍ ഹെലോ, ദിബ്ബ അല്‍ ഹിസന്‍, ഖോര്ഫുക്കാന് എന്നിവിടങ്ങളിലും ഈ സേവനം ലഭിക്കും. പോര്‍ട്ടബിള്‍ റീഡര്‍ വഴി പുസ്തകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാം.
പുസ്തകം തിരിച്ചേല്പ്പിക്കുന്ന സമയത്ത് ഉപയോക്താക്കളുടെ സമയം ലാഭിക്കാനും ഇൗ സംവിധാനം സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓട്ടോമാറ്റിക്ക് രജിസ്ട്രേഷന്, ഓണ്‍ലൈന്‍ കാറ്റലോഗുകളിലേക്കുള്ള പ്രവേശനം, പുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കൽ, വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിച്ച് പുസ്തകമെടുക്കല്‍, കാലാവധി ദീര്‍ഘിപ്പിക്കൽ തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഷാര്‍ജ പബ്ലിക് ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
ലോകത്തെ പ്രമുഖ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൊന്നായ ഓവര്ഡ്രൈവിനോടൊപ്പം സഹകരിച്ച് 1,200 ഇ^ബുക്കുകളും ഓഡിയോ ബുക്കുകളും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് അനുയോജ്യമായതാണ് ഈ ലൈബ്രററി. ഓവര്‍ഡ്രൈവ് നെറ്റ് വര്‍ക്കില്‍ ലോകത്തെ 38,000 ലൈബ്രററികളും സ്കൂളുകളും ഉൾപ്പെട്ടിട്ടുണ്ട്.1925 ല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല് ഖാസിമി സ്ഥാപിച്ച സ്വകാര്യ ലൈബ്രറിയാണ് പിന്നിട് ഷാര്‍ജ പബ്ലിക് ലൈബ്രററിയായത്. ഷാര്‍ജ മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് മാറുന്നതിനു മുന്‍പ് ഷാര്‍ജ കോട്ടയുടെ മുറ്റത്താണ് ഇത് സ്ഥിതി ചെയ്തിരു
ന്നത്.
പിന്നീട് ഈ വായനശാല ആഫ്രിക്ക ഹാളിലേക്കും ഷാര്‍ജ കള്‍ച്ചറല്‍ സെൻററിലേക്കും സര്‍വകലാശാല സിറ്റിയിലേക്കും മാറ്റി. 2011 മെയ് മാസത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയാണ് കള്‍ച്ചര്‍ പാലസ് റൗണ്ടെബൗട്ടില്‍ പുതിയ ലൈബ്രറി കെട്ടിടം നിര്‍മിച്ചത്. വിവിധ ഭാഷകളിലായി അഞ്ച് ലക്ഷത്തില്‍പരം പുസ്തകങ്ങൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.