ഷാര്‍ജ: മനുഷ്യര്‍ നടന്ന് നടന്നാണ് പുതിയ വഴികള്‍ ഉണ്ടാക്കിയത്. തീരാത്ത യാത്രകളില്‍ പറഞ്ഞ് പറഞ്ഞ് അവര്‍ അക്ഷരങ്ങളുടെ മഹാഗോപുരങ്ങള്‍ തീര്‍ത്തു. ഭൂമിക്ക് അക്ഷയവെളിച്ചം പകര്‍ന്ന അക്ഷരങ്ങളുടെ കഥ പറയുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ വിളംബരം അറിയിച്ച് കവലകളും ചത്വരങ്ങളും നഗരകവാടങ്ങളും ഉണര്‍ന്നു.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10വരെ അല്‍താവൂനിലെ എക്സ്പോ സെൻററിലാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സം നടക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ഷാര്‍ജ ബുക് അതോറിറ്റിയാണ് ഉത്സവം ഒരുക്കുന്നത്.
അറബ് അക്ഷരമാലകളുടെ കൂട്ടത്തില്‍ ഇത്തവണ മിന്നിതിളങ്ങുന്നത്, മേളയിലെ വിശിഷ്ട രാജ്യമായ ജപ്പാെൻറ ലിപികളാണ്. അക്ഷരങ്ങളുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന മിനിയേച്ചറുകളും തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഥാപിച്ച് കഴിഞ്ഞു. ഉത്സവം അരങ്ങേറുന്ന എക്സ്പോസെൻററില്‍ പവലിയനുകളുടെ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് കഴിഞ്ഞു.
മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും ചിത്രങ്ങളും കവലകളില്‍ പ്രര്‍ശിപ്പിച്ചിട്ടുണ്ട്. മലയാളത്തിെൻറ അക്ഷരമേളം ഇത്തവണയും ഉത്സവ നഗരിയെ വര്‍ണാഭമാക്കും.
അക്ഷരങ്ങളുടെ കുടമാറ്റത്തിന് എഴുത്തുകാരുടെയും ഗായകരുടെയും പ്രചോദകരുടെയും നീണ്ട നിരയാണ് എത്തുന്നത്. മരുഭൂമിയില്‍ മാപ്പിളപ്പാട്ടിെൻറ വസന്തം തീര്‍ത്ത എരഞ്ഞോളി മൂസ, അഭിനേത്രി സോഹ അലിഖാന്, സംവിധായിക നന്ദിത ദാസ്, നടനും ചിന്തകനുമായ പ്രകാശ് രാജ്, ഗൗര്‍ ഗോപാല്‍ ദാസ്, വയലിനിസ്റ്റ് ഡോ. ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, ഒാസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, നടനും ഗായകനുമായ മനോജ് കെ. ജയന്, ചക്ക വിഭവങ്ങളിലൂടെ മലയാളത്തിെൻറ മനം കവര്‍ന്ന പാചക വിദഗ്ധ ആന്‍സി മാത്യു, എഴുത്തുകാരായ മനു എസ്. പിള്ള, സന്തോഷ് എച്ചിക്കാനം, യു.കെ. കുമാരന്, പെരുമാള്‍ മുരുകന്, എസ്. ഹരീഷ്, ദീപാനിശാന്ത്, ചേതന്‍ ഭഗത്, ഫ്രാന്‍സിസ് നോറോണ, തമിഴ് കവയത്രിയും എം.പിയുമായ കനിമൊഴി, കവികളായ അന്‍വര്‍ അലി, പി. രാമന്, ദിവാകരന് വിഷ്ണുമംഗലം, പാക് കവി അന്‍വര്‍ മസൂദ്, കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്, സിസ്റ്റര്‍ ജെസ്മി, അബ്ദുസമദ് സമദാനി, മനോജ് വാസുദേവന്‍, കെ.വി. ഷംസുദ്ദീന് തുടങ്ങി വിവിധ രാജ്യക്കാരായ പ്രമുഖ എഴുത്തുകാരും ചിന്തകരും മേളയിലെത്തുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് ആല് അംറി പറഞ്ഞു. മേളയിലെ വിശിഷ്ട രാജ്യമായ ജപ്പാനില്‍ നിന്ന് എഴുത്തുകാരി കനകൊ നിഷി, നോവലിസ്റ്റ് ഷോഗോ ഒകെടനി, ടൊമോകോ ഷിബാസകി, മോടോയുകി ഷിബാത എന്നിവരടക്കം 13 പ്രമുഖ എഴുത്തുകാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
കാനഡയിലെ ഇന്ത്യന്‍ എഴുത്തുകാരി ലില്ലി സിങ്, അമേരിക്കന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ട്രാവിസ് ഹണ്ടര്‍, അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ജയിംസ് ഡബ്ള്യു.പാര്ക്കിന്സണ്, ഫിലിപ്പീന്‍സ് നോവലിസ്റ്റ് ആല്വിന്.ബി.യപന്, നൈജീരിയന്‍ എഴുത്തുകാരന് ഒകെചുക് വു ഒഫിലി, പാക്കിസ്താനി എഴുത്തുകാരി ലാലീന് സുഖേറ, അബ്ദുല്‍ ഹക്കീം നാസിഫ് തുടങ്ങിയവര്‍ മേളയിലത്തെും. തമിഴില്‍ നിന്ന് ഇക്കുറി 40ഓളം പ്രസാധകർ വരുന്നുണ്ട്. 80,000 പുതിയ തലക്കെട്ടുകളടക്കം 16 ലക്ഷത്തിലേറെ പുസ്തകങ്ങളുമായി ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് 114 പ്രസാധകരാണ് വരും.
ഡി.സി ബുക്സ്, കൈരളി, ഗ്രീന്‍ ബുക്സ്, സൈകതം, ലിപി, ഒലിവ്, ഐ.പി.എച്ച്, യുവത തുടങ്ങിയവരെത്തും. 472 അതിഥികളാണ് 11 ദിവസങ്ങളിലായി എത്തുക. വാള്‍ട് ഡിസ്നി ചിത്രങ്ങളില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ലിറ്റില്‍ റെഡ് റൈഡിങ് ഹൂഡ്, ദ് കിങ് ഓഫ് ലയണ്‍സ് എന്നിവയോടൊപ്പം ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ അബ്ഖൂറിെൻറ പ്രകടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.