ഷാർജ: അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിലെ റെയാൻ ഹോട്ടൽ ബാൾ റൂമിനെ, കോ ഴിക്കോട്ടെ മിഠായിതെരുവാക്കി മാറ്റി ബാബു ഭായിയും കുടുംബവും തിമർത്തുപാടി. പൊലീസുകാര ുടെ കണ്ണുരുട്ടലോ, അധികാരത്തിെൻറ തൂറിച്ച് നോട്ടമോ ഇല്ലാത്ത മൂവന്തിയിൽ ഹാർമോണിയവും ഡോലക്കും കൊണ്ട് രാമഴ പെയ്യിക്കുകയായിരുന്നു ബാബുവും ലതയും കൗസല്യയും അനിലും. മുഹമ്മദ് റഫിയും, കിഷോർ ദായും, കലാഭവൻ മണിയും, ലതാജിയുമെല്ലാം അവരുടെ ശബ്ദത്തിൽ നിന്നിറങ്ങി വന്നപ്പോൾ തിങ്ങിനിറഞ്ഞ സംഗീതാസ്വദകർക്ക് മറക്കാനാവാത്ത അനുഭവമായി. ബാബു ഭായി പാടുന്നതറിഞ്ഞ് വാദ്യകലയുടെ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പിന്നണി ഗായകൻ അഫ്സൽ, മാപ്പിളപ്പാട്ട് പ്രതിഭ കൊല്ലം ഷാഫി എന്നിവരും എത്തിയത് വേദിയെ കൂടുതൽ മധുരം നിറച്ചു. മട്ടന്നൂരിനെ ആദരിക്കാൻ കാൽ തൊട്ടു തൊഴുത ബാബു ഭായിയെ അതേ മട്ടിൽ ആദരിച്ച ശേഷം സമ്മാനവും നൽകി. മട്ടന്നൂരിനു വേണ്ടി ദുനിയാ കേ രഖ്വാലേ പാടിയപ്പോൾ ഹാൾ സർഗ^ആത്മീയ മാന്ത്രികതയിലായി.
തെരുവിലെ ഋതുക്കളോട് പൊരുതി തളർന്ന ഹാർമോണിയത്തിൽ നിന്ന് രാപ്പാടികൾ ഉല്ലാസത്തോടെ വട്ടമിട്ട് പാടി പറന്നു. നോവും നിലാവും കിനാവും തെരുവും പകുത്തെടുത്തിട്ടും ബാക്കി വന്ന ശബ്ദത്തിൽ ഇനിയും അനേകം മധുവസന്തങ്ങളെ വിളിച്ച് വരുത്തുവാനുള്ള ഊർജ്ജമുണ്ടെന്ന് പാടി പറയുകയായിരുന്നു വിസ്മയമായ ഈ സംഗീത കുടുംബം. യു.എ.ഇയിൽ എമ്പാടും ഇന്നലെ നിരവധി കലാവിരുന്നുകളുണ്ടായിരുന്നിട്ടും നിരവധി പേരാണ് കോഴിക്കോടൻ തെരുവുകൾ വർഷങ്ങളായി അണിയുന്ന രാഗസൗരഭ്യം ആസ്വദിക്കാനായി എത്തിയത്. മച്ചിങ്ങൽ രാധ കൃഷ്ണനും യാസറുമായിരുന്നു അവതാരകർ. എഴുത്തുകാരൻ ബഷീർ തിക്കോടിയും സംസാരിച്ചു. അഡ്വ. ഷാജി വടകര,ഷാഹുൽ ഇൗസ, ഷാജി.ബി, ഷിനു ആവോലം, സുജിത് ചന്ദ്രൻ, മജ്നു തീവണ്ടിച്ചാലിൽ തുടങ്ങിയവരാണ് ബാബു ഭായിയുടെ കുടുംബത്തിന് പിന്തുണയേകാൻ ലക്ഷ്യമിട്ട് ഒരുക്കിയ പരിപാടിയുടെ അണിയറക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.