ഷാര്‍ജ: സന്ദര്‍ശക വിസയിലും മറ്റും എത്തി ജോലി തേടുന്നവരെ വലയിലാക്കുന്ന കണ്ണികള്‍ ഷാ ര്ജയില് വീണ്ടും സജീവമായി. ഷാര്‍ജ കിങ് ഫൈസല്‍ പള്ളിക്ക് (സൗദി പള്ളി) സമീപത്തെ കെട്ടിട ത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് തട്ടിപ്പില്‍ കുടുങ്ങിയവര്‍ പറയുന്നത്. നല്ല ശമ്പളം, എട്ട് മണിക്കൂര്‍ ജോലി, താമസം തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് സംഘം ഇരകള്‍ക്ക് നല്‍കുന്നത്. ഇതിന് റജിസ്ട്രേഷന് ഫീസായി 210 ദിര്‍ഹം നല്‍കണം.
പണം നല്കി പോകുന്ന തൊഴിലന്വേഷകര്‍ക്ക് വാട്സപ്പായി അറിയിപ്പുകള് കിട്ടി കൊണ്ടിരിക്കും. റോളക്ക് സമീപത്തെ ചിലസ്ഥാപനങ്ങളിലേക്ക് ഇവരെ ഇന്റര്‍വ്യൂവിന് പറഞ്ഞ് വിടുകയും ചെയ്യും. എന്നാല്‍ ജോലി ലഭിക്കില്ലെന്ന് മാത്രം. പണം തിരികെ ആവശ്യപ്പെട്ടാല്‍ കിട്ടുകയുമില്ല. സാധാരണക്കാരായ നിരവധി പേരാണ് ഇവരുടെ തൊഴില്‍ വാഗ്ദാന വലയില്‍ അകപ്പെടുന്നതെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. അറബി ഭാഷ സംസാരിക്കുന്നവരാണ് ഇതിന് പിന്നിലെന്നും ഇരകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.