ഷാര്‍ജ: അറിവും തിരിച്ചറിവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുത്ത് നാളേക്ക് മുതല്ക്കൂട്ട ാക്കുക എന്ന ലക്ഷ്യത്തിെൻറ ഏറ്റവും വലിയ അടിത്തറകളില്‍ ഒന്നാണ് ഷാര്‍ജ വിദ്യാഭ്യാസ പു രസ്കാരമെന്ന് ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മ ുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി പറഞ്ഞു.
ഷാര്‍ജ വിദ്യാഭ്യാസ പുരസ്കാരം സില്‍വ ര്‍ ജൂബിലി നിറവില്‍ നില്ക്കുന്ന വര്‍ഷം കൂടിയാണിതെന്ന് സുല്‍ത്താന്‍ ഓര്‍മിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പ്രോത്സാഹനം, നിരന്തരമായ നിര്‍ദേശം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വിശ്രമില്ലാത്ത പരിശ്രമം തുടങ്ങിയവയോടുള്ള നന്ദി അളവറ്റതാണ്. ശൈഖ് സുല്‍ത്താെൻറ 40 വര്‍ഷത്തെ ഭരണമികവില്‍ ഷാര്‍ജ ആര്‍ജിച്ചത് വലിയ നേട്ടങ്ങളാണ്.
വിദ്യാഭ്യാസം അതില്‍ ഏറെ ഉയരത്തില്‍ നില്ക്കുന്ന ഘടകമാണ്. 25 വര്‍ഷ കാലയളവില്‍, പുരസ്കാരം അതിെൻറ ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍, വിദ്യാലയങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങി വിദ്യാഭ്യാസ സംവിധാനങ്ങളുടെ മികവിെൻറ സംസ്ക്കാരം ഉയര്‍ത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവി തലമുറകള്‍ക്കായി ശാസ്ത്ര മികവും വിദ്യാഭ്യാസവും സമന്വയിച്ചുള്ള കുതിപ്പിലേക്കുള്ള പടികളാണ് പുരസ്കാരം വഴി ലക്ഷ്യമാക്കുന്നത് സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.