ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമായുള്ള ക്വാളിറ്റി ഇൻറര്‍നാഷണല്‍ കമ്പനി അമേരിക്കന്‍ കമ്പനി യായ ടോട്ടലിെൻറ 170 കോടി ഡോളര്‍ വില മതിക്കുന്ന ഈേഥന് സ്റ്റീം ക്രാക്കര്‍ യൂണിറ്റിന ് വേണ്ടി, ടെക്സസിലെ പോര്‍ട്ട് ആര്തറിലേക്കു മൊഡ്യൂളുകള്‍ കയറ്റി അയച്ചു തുടങ്ങി.
ടോട്ടലിനു വേണ്ടി പൂര്‍ണമായും യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന ഈേഥന് സ്റ്റീം ക്രാക്കറിെൻറ 24 മൊഡ്യൂളുകളില്‍ രണ്ടെണ്ണമാണ് ഇക്കഴിഞ്ഞ ദിവസം ഷാര്‍ജ ഹംറിയ തുറമുഖത്തുനിന്ന് കയറ്റുമതി ചെയ്തത്.
ഇത്ര വലിയ പദ്ധതി ഒരു അമേരിക്കന്‍ കമ്പനിക്കു വേണ്ടി ആദ്യമായാണ് യു.എ.ഇയില്‍ നിന്നുള്ള കമ്പനി ഏറ്റെടുത്തു ചെയ്യുന്നത്. യു.എ.ഇ.യുടെ നിര്‍മ്മാണ വ്യവസായ രംഗത്തെ നാഴികക്കല്ലായിട്ടാണ് ഇതിനെ കാണുന്നത്. വിദഗ്ധരായ 1400 ബഹുരാഷ്ര്ട തൊഴിലാളികളുടെ പ്രയത്നത്തിലൂടെ ഒരു മില്യണ്‍ മണിക്കൂറുകള്‍ ചെലവിട്ടാണ് ഇൗ നേട്ടം കൈവരിച്ചതെന്ന് ക്വളിറ്റി ഇൻറര്‍നാഷണല്‍ എം.ഡിയും തൃശൂര്‍ സ്വദേശിയുമായ ശശി രാമകൃഷ്ണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.