ഷാര്‍ജ: കോരിച്ചൊരിയുന്ന മഴയെ വകഞ്ഞുമാറ്റി ഖോര്ഫക്കാെൻറ ഹൃദയത്തില്‍ നിന്ന് ‘അബ ൂനാ സുല്‍ത്താന്‍’ എന്ന മൃദുമന്ത്രണം ഉയര്‍ന്നു. അല്‍ റുഫൈസ തടാകത്തിലൂടെ സുപ്രീം കൗണ്‍സി ല്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ ുടെ കൂറ്റന്‍ പതാകകള്‍ വഹിച്ച ഫൈബര്‍ വള്ളങ്ങളും ഈന്തപ്പനയോല കൊണ്ട് തീര്‍ത്ത തദ്ദേശ ീയ തോണികളും ഒഴുകി നടന്നു.
ഹജ്ജര് പര്‍വ്വതങ്ങളുടെ ഏതോ കോണില്‍ നിന്ന് അരയന്നങ ്ങള് ജലാശയത്തിലേക്ക് നീന്തി എത്തി. 10 വര്‍ഷം മുമ്പ് ഷാര്‍ജ കണ്ട വികസന സ്വപ്നം സാഫല്യമായതിെൻറ സന്തോഷത്തില്‍ റബ്ബാബയും അയാലയും മുഴങ്ങി. ഇടിമിന്നലുകള്‍ തീര്‍ത്ത പകല്‍ പൂരത്തെ സാക്ഷി മിറുത്തി ഖോര്ഫക്കാന് റോഡിെൻറ ഉദ്ഘാടനം ശൈഖ് സുല്‍ത്താന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സാഖര്‍ ആല് ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, വിവിധ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, ചെയര്മാന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍, വാദി ഷീസിലെയും അല്‍ കദറയിലെയും മുതിര്‍ന്ന പൗരന്മാര് തുടങ്ങി നൂറുക്കണക്കിനു പേര് സന്നിഹിതരായിരുന്നു.
ഏകദേശം 600 കോടി ദിര്‍ഹം ചിലവിട്ട് 10 വര്‍ഷമെടുത്ത് നിര്‍മിച്ച റോഡ് യു.എ.ഇയുടെ ഗതാഗത മേഖലയിലെ അദ്ഭുതമാണ്. 45 മിനുട്ടിനുള്ളില്‍ ഷാര്‍ജയില്‍ നിന്ന് ഖോര്ഫക്കാനിലെത്താം. ദിബ്ബ, ഹിസന്‍ ദിബ്ബ, മസാഫി എന്നിവിടങ്ങളിലേക്കും സമയം ലാഭിക്കാം. യാത്രക്കാര്‍ക്ക് സ്വാഗതമോതുവാന്‍ കാര്‍ഷിക, ക്ഷീര മേഖലകളും, വാദികളും ധാരാളം. അഞ്ച് തുരങ്ക പാതകളിലൂടെയുള്ള യാത്ര വാക്കുകള്‍ക്കതീതം. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരകളായ ഹജ്ജറിനുള്ളിലൂടെയാണ് തുരങ്കങ്ങള്‍ കടന്ന് പോകുന്നത്. ഇത്തരത്തിലൊരു പാത ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെതാണ്.
വാഹനങ്ങള്‍ക്ക് യൂടേണ്‍ ചെയ്യുവാനും ഭൂഗര്ഭപാതകളാണ് അധികവും. എമിറേറ്റ്സ് റോഡിലെ അല്‍ ബറാഷി മേഖലയില്‍ നിന്ന് തുടങ്ങി ഖോര്ഫക്കാന് ആശുപത്രിവരെ നീളുന്ന, വിസ്മയങ്ങള്‍ കാവലിരിക്കുന്ന റോഡില്‍ ശക്തമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് ഉദ്ഘാടന ദിവസം പൊലീസ് നടത്തിയത്.ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുവാന്‍ എത്തുന്നവര്‍ക്കായി സൗജന്യമായി ബസുകള്‍ സര്‍വ്വീസ് നടത്തി. ബറാഷി മുതല്‍ ദഫ്ത വരെ കയറ്റിറക്കങ്ങളും വളവുകളുമില്ലാതെ വരുന്ന റോഡില്‍ ദഫ്ത ഇൻറര്‍ സെക്ഷന്‍ മുതലാണ് തുരങ്കങ്ങളും മുടിപ്പിന് വളവുകളും ആരംഭിക്കുന്നത്. തുരങ്കങ്ങള്‍ പിന്നിട്ടാല്‍ അല്‍ റുഫൈസ അണക്കെട്ടിനു സമീപത്തെത്താം. തടാക കരയില്‍ പൂക്കളും പക്ഷികളും തണല്‍ വിരിക്കുന്ന അഞ്ച് വിശ്രമ കേന്ദ്രങ്ങളുണ്ട്. കുട്ടികള്‍ക്ക് കളിക്കുവാന്‍ രണ്ട് വശങ്ങളിലായി ഉദ്യാനങ്ങളും ലഘുഭക്ഷണശാലയും, സൂപ്പര്‍മാര്‍ക്കറ്റും ഒരുക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നമസ്ക്കരിക്കുവാന്‍ തദ്ദേശീയ രീതിയില്‍ ഒരുക്കിയ പള്ളിയുമു
ണ്ട്.
ബോട്ട് സവാരി ഇഷ്ടപ്പെടുന്നവര്‍ക്ക് 45 ദിര്‍ഹം നല്കിയാല് അരമണിക്കൂര്‍ ഉല്ലസിക്കാം. ഷാര്‍ജയില്‍ നിന്ന് വരുന്നവര്‍ക്ക് ഒന്നാമത്തെ തുരങ്കം പിന്നിട്ടാല്‍ കിട്ടുന്ന വലതുവശ റോഡിലൂടെ പോയാല്‍ ഷാര്‍ജയുടെ ഏറ്റവും ചെറിയ ഗ്രാമമായ വാദി ഷീസില്‍ എത്താം. എട്ടുവീടുകളും ഒരു പള്ളിയും ഒരു പലച്ചരക്ക് കടയുമാണ് ഇവിടെയുള്ളത്. ഈ ഭാഗത്തെ പൈതൃകങ്ങളും ജലാശയങ്ങളും ആസ്വദിച്ച് പൂതി തീര്‍ന്നാല്‍ വീണ്ടും ഖോര്ഫക്കാന് റോഡിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.