ഷാർജ: മൃഗങ്ങളെ വൃത്തിഹീനവും അശാസ്ത്രീയവുമായ രീതിയിൽ വീടുകളിലും പറമ്പിലുമിട ്ട് അറുക്കുന്നത് രാജ്യത്ത് കടുത്ത വിലക്കുള്ള കാര്യമാണ്. വീടുകളിൽ ആടുകളെ അറുക്കണ മെങ്കിൽ എന്തു ചെയ്യും എന്നു ചോദിക്കുന്നവർക്ക് എളുപ്പത്തിൽ ഉത്തരം ഒരുക്കിയിരിക് കുകയാണ് ഷാർജ നഗരസഭ. എല്ലാ സൗകര്യങ്ങളുമുള്ള മൊബൈൽ അറവുശാല. വീടുകളിലേക്ക് വന്ന് അറവുനടത്തി കൊടുക്കുന്ന ഇൗ സംവിധാനത്തിൽ ഒരേ സമയം 10 മൃഗങ്ങളെ അറക്കുവാൻ സൗകര്യമുണ്ട്.
നഗരസഭാ അറവുശാലകളിലെ തിരക്ക് കുറക്കുവാനും താമസക്കാർക്ക് മെച്ചപ്പെട്ട ഈദ് സേവനങ്ങൾ നൽകുവാനുമായി ആരംഭിച്ച അറവുശാലക്ക് ഞായറാഴ്ചയാണ് തുടക്കം കുറിച്ചത്. ആടുകളെ മാത്രമാണ് ഇതിൽ അറക്കുവാനാകുക. വലിയ മൃഗങ്ങളെ നഗരസഭയിലെ അറവുശാലകളിലെത്തിച്ച് അറവ് നടത്തണം. പ്രക്രിയയുടെ മേൽനോട്ടത്തിനായി വിദഗ്ധൻ വാഹനത്തിലുണ്ടാകും. 056-5064144 എന്ന നമ്പറിൽ വിളിച്ച് നാമമാത്രമായ നിരക്കിൽ പുതിയ സേവനം അഭ്യർഥിക്കാമെന്ന് പൊതുജനാരോഗ്യ മേഖലയുടെയും കേന്ദ്ര ലബോറട്ടറികളുടെയും അസി.ഡയറക്ടർ ജനറൽ ശൈഖ ഷാത്ത അൽ മുല്ല പറഞ്ഞു. വെള്ളി, ശനി, അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ സേവനം ലഭ്യമാകും.
സെൻട്രൽ അറവുശാലയിൽ ഉപയോഗിക്കുന്ന അതേ രീതിയിൽ ജലവിതരണം, ഡ്രെയിനേജ് പൈപ്പുകൾ, ഹാംഗറുകളുള്ള അലമാരകൾ എന്നിങ്ങനെ സംവിധാനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നതായി നഗരസഭ ചെയർമാൻ താബിത് സലീം അൽ താരിഫി പറഞ്ഞു. റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ച് നഗരസഭ ജീവനക്കാരുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ അറവുശാലയിൽ തണുത്ത താപനില നിലനിർത്തുന്നുണ്ടെന്നും അതിനാൽ കശാപ്പ് പ്രക്രിയയെ ചൂട് ബാധിക്കില്ലെന്നും നഗരസഭയിലെ ഉപഭോക്തൃ സേവന അസി.ജനറൽ മാനേജർ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.