ഷാര്‍ജ: എമിറേറ്റിലെ ആദ്യത്തെ നഗര സംയുക്ത ഉപയോഗ പദ്ധതിക്ക് റഹ്മാനിയ ജില്ലയില്‍ സു പ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആ ല്‍ ഖാസിമി തുടക്കമിട്ടു. 200 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ 72 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന പദ്ധതി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ഹരിത സമ്പദ് വ്യവസ്ഥക്ക് മുന്‍തൂക്കം നല്‍കിയുമാണ് ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള 1120 പരിസ്ഥിതി സൗഹൃദ വില്ലകള്‍ ഇതിലുണ്ട്. ഈ പദ്ധതിയില്‍ ഒരു സുസ്ഥിര വിദ്യാലയം ഉള്‍പ്പെടും. സ്കൂള്‍ പാഠ്യപദ്ധതിയിലൂടെ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും സുസ്ഥിരമായ ജീവിതത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍, സ്കൂള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ എന്നിവരുടെ യോഗങ്ങളും വേദികളും ഒരു വേദിയില്‍ അവതരിപ്പിക്കും.
ഈ സ്മാര്‍ട്സ് ഹൗസുകള്‍ വഴി വൈദ്യുത ബില്ലില്‍ 100 ശതമാനവും വെള്ളത്തിെൻറ ബില്ലില്‍ 50 ശതമാനം ലാഭിക്കാമെന്നാണ് കരുതുന്നത്. ഷോപ്പിങിനോടൊപ്പം വിനോദവും പകരുന്ന കമ്മ്യൂണിറ്റി ഷോപ്പിംഗ് സെൻറര്‍, സാംസ്കാരിക വേദികള്‍, ഹെല്‍ത്ത് ക്ലബുകള്‍, സ്വിമ്മിംഗ് പൂളുകള്‍, സൈക്ലിങ്, ജോഗിങ് ട്രാക്കുകള്‍, റസ്റ്റോറൻറുകൾ, നഴ്സറികള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, മസ്ജിദ് എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്), ഡയമണ്ട് ഡവലപ്പേഴ്സ് എന്നിവ സംയുക്തമായി പദ്ധതിക്ക് ചുക്കാന്‍ പിടിക്കും. ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തിന് സമീപത്തായി വരുന്ന പദ്ധതി ഷാര്‍ജയുടെ വികസന കുതിപ്പില്‍ നാഴികക്കല്ലാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.