ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ്.ബി.എ) അനുബന്ധ സ്ഥാപനമായ ഷാർജ പബ്ലിക് ലൈബ്രറ ി (എസ്.പി.എൽ) പ്രതിനിധി സംഘം സിംഗപ്പൂരിലെ അഞ്ച് പ്രധാന ലൈബ്രറികൾ സന്ദർശിച്ചു. ലൈബ്ര റി സയൻസ് മേഖലയിലെ മികച്ച രീതികൾ നിരീക്ഷിക്കാനും നിലവിലെ സംവിധാനത്തിലെ പോരായ്മകൾ തിരിച്ചറിയാനും സേവനങ്ങളും ഓഫറുകളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് നാലുദിവസത്തെ സന്ദർശനം.
നാഷണൽ ലൈബ്രറി ബോർഡ് ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ നാഷണൽ ലൈബ്രറി, സെൻട്രൽ പബ്ലിക് ലൈബ്രറി, ബെഡോക് പബ്ലിക് ലൈബ്രറി, ജുറോംഗ് റീജിയണൽ ലൈബ്രറി, ടാംപൈൻസ് റീജിയണൽ ലൈബ്രറി, ഹർബോർഫ്രോൺ ലിബ്രെ, ഓർച്ചാർഡ് ലൈബ്രറി എന്നിവിടങ്ങളിലെത്തിയ ഷാർജ സംഘത്തിന് മികച്ച വരവേൽപ്പാണ് സിംഗപ്പൂർ നൽകിയത്. ഇബുക് ഉൾപ്പെടെ നിരവധി സംവിധാനങ്ങളുള്ള ഷാർജ ലൈബ്രററിയുടെ സ്ഥാനം ജി.സി.സിയിൽ മുൻനിരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.