ഷാർജ: എമിറേറ്റിൽ ഉദ്പാദിപ്പിക്കുന്ന ജലത്തിെൻറ അളവ് പോയവർഷം 37 ബില്ല്യൻ ഗാലനിൽ എത്തിയെന്ന് ഷാർജ ജല–വൈദ്യുതി അതോറിറ്റി (സേവ) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 62 ശതമാനവും (17.2 ബില്ല്യൺ ഗാലൻ) ഉപയോഗിച്ചത് ജനവാസ മേഖലയിലാണ്. വാണിജ്യ മേഖല 24 ശതമാനം (6.7 ബില്ല്യൺ ഗാലൻ) ഉപയോഗിച്ചപ്പോൾ സർക്കാർ മേഖലയിലെ ഉപയോഗം ഒമ്പതു ശതമാനവും വ്യവസായ മേഖലയിൽ അഞ്ചും കാർഷിക മേഖലയിൽ ഒരു ശതമാനവുമാണ്. ആവശ്യമായ തോതിൽ വെള്ളം ഉപഭോക്താക്കൾ എത്തിക്കുമ്പോൾ തന്നെ ജല സംരക്ഷണത്തിെൻറ പ്രാധാന്യത്തെ കുറിച്ച് അവരിൽ അവബോധം വളർത്താൻ സേവ ശ്രമിക്കുമെന്ന് ചെയർമാൻ ഡോ. റാഷിദ് ആൽ ലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.