ഷാര്‍ജ: യു.എ.ഇ ദേശീയ ദിനത്തിന്‍െറ അടയാളമായി ഉപയോഗിക്കുന്ന ഒരു ഫോട്ടോയുണ്ട്. ഏഴ് എമിറേറ്റുകളിലെ, ഐക്യ അറബ് നാടുകള്‍ പിറക്കുന്ന കാലത്തെ ഭരണാധികാരികളുടെ ഫോട്ടോയാണത്. കറുപ്പും വെളുപ്പിലുള്ള ഈ ഫോട്ടോ ഇന്ത്യക്കാരനായ രമേശ് ശുക്ളയുടെ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തതാണ്. വെറും ഫോട്ടോഗ്രഫറല്ല രമേശ് റോയല്‍ ഫോട്ടോഗ്രാഫറാണ്. യു.എ.ഇയുടെ പിറവിക്ക് മുമ്പും ശേഷവും അദ്ദേഹം ആ പദവി വഹിച്ചിട്ടുണ്ട്. ഇദ്ദേഹം ഒപ്പിയെടുത്ത ഷാര്‍ജയുടെ മനോഹരമായ ചിത്രങ്ങള്‍ 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലുണ്ട്. ഇന്ത്യന്‍ പവലിയനിലെ സ്റ്റാള്‍ നമ്പര്‍ എന്‍ 26ലാണ് രമേഷ് ശുക്ളയുടെ ചിത്രങ്ങളുള്ളത്്.
ഷാര്‍ജയുടെ പൗരാണികവും നവീനവുമായ ചിത്രങ്ങള്‍ കൊണ്ടാണ് സ്റ്റാള്‍ അലങ്കരിച്ചിരിക്കുന്നത്. കടലുമായുള്ള ഷാര്‍ജയുടെ ബന്ധത്തില്‍ നിന്ന് ആരംഭിക്കുന്ന ഫോട്ടോകള്‍ ഷാര്‍ജയുടെ സാംസ്കാരികമായ ഉയര്‍ച്ചയുടെ നാള്‍ വഴികളിലൂടെ കടന്നുപോകുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ വിവിധ പ്രായങ്ങളിലുള്ള ഫോട്ടോകളും ഇതിലുണ്ട്. മരുഭൂമിയായി കിടന്നിരുന്ന ഷാര്‍ജയുടെ റോള പ്രദേശത്ത് കെട്ടിടങ്ങള്‍ മുളച്ച് പൊന്തുന്നതും മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു രമേശ്. ഷാര്‍ജയുടെ സാംസ്കാരികവും ജൈവീകവുമായ ബന്ധങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ ഏറെ മുന്നിലാണ് ഇവിടെയുള്ള കായലുകളും ഉദ്യാനങ്ങളും. അല്‍ മുന്‍തസ ഉദ്യാനത്തിന്‍െറ പഴയകാലം രമേഷിന്‍െറ ഫോട്ടോകളിലുണ്ട്. ഖാലിദ് തടാകത്തിലൂടെ കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന മത്സ്യ ബന്ധന ബോട്ടുകളുടെ നിരകളുടെ കറുപ്പും വെളുപ്പും കലര്‍ന്ന ഫോട്ടോകളില്‍ നിന്ന് കായല്‍ പരപ്പുകളെ കീറി മുറിച്ച് പായുന്ന യന്ത്രവത്കൃത ബോട്ടുകളുടെ നിറമാര്‍ന്ന കാലത്തിലേക്കുള്ള കുടമാറ്റം ആല്‍ബങ്ങളെ മനോഹരമാക്കുന്നു.
അറബികള്‍ പണ്ടുകാലം മുതല്‍ തന്നെ കലകളേയും നൃത്തങ്ങളേയും സംഗീതത്തേയും നെഞ്ചോട് ചേര്‍ത്തിരുന്ന എന്നതിന്‍െറ ഉദാഹരണങ്ങളും ആല്‍ബങ്ങളില്‍ കാണാം. പരമ്പരാഗത അറബ് നൃത്തമായ അയാലയും തന്നുറയും ഇതില്‍ പ്രധാനമാണ്. 70 മുതല്‍ 2016 വരെുളള കാലത്തെ ഇത്തരം കലകളുടെ വര്‍ണ ചാര്‍ത്തുകള്‍ രമേഷ് ഒപ്പിയെടുത്തിരിക്കുന്നു. ആഘോഷ വേളകളില്‍ സംഗീതം കൂടാതെ അറബികള്‍ക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. വ്യത്യസ്ത രീതിയിലുള്ള സംഗീതോപകരണങ്ങളുടെ കേദാരമാണ് ഐക്യ അറബ് നാടുകള്‍. മീന്‍പിടുത്തകാര്‍ക്ക് പോലും കടല്‍ യാത്രയില്‍ പ്രത്യേക സംഗീതമുണ്ട്. തിരമാലകളെ ഇണക്കാനുള്ള മാസ്മരികമായ താളപെരുക്കമാണത്. അത് പോലെ തന്നെ കര്‍ഷകര്‍, മരുഭൂയാത്രക്കാര്‍ തുടങ്ങിയ സമസ്ത മേഖലകളേയും സംഗീതം വലയം ചെയ്തിരിക്കുന്നു. ദഫിലും ദോലക്കിലും താളമിട്ട് പാടുന്ന വഴിയാത്രക്കാര്‍ ഷാര്‍ജുടെ പൗരാണിക തെരുവുകളുടെ നിറമുള്ള കാഴ്ച്ചയായിരുന്നു. ഇതിന്‍െറ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ ഈ ആല്‍ബങ്ങള്‍ക്ക് സ്വന്തം. ഷാര്‍ജയിലെ അല്‍ ഇത്തിഹാദ് ചത്വരത്തെ ഒരു പൂന്തോട്ടമായിട്ടാണ് രമേഷ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് രമേഷിന്‍െറ ചിത്രങ്ങള്‍ സ്വന്തമക്കാനും കാണാനും എത്തുന്നത്. ദുബൈ മെട്രോ സ്റ്റേഷനുകളിലെയും രാജ കൊട്ടാരങ്ങളിലെയും ചുമരുകളേയും രമേശിന്‍െറ ചിത്രങ്ങള്‍ പ്രൗഢമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.