ഷാർജയിലെ നിർമാണ  സൈറ്റിൽ തൊഴിലാളി വൈദ്യുതാഘാതമേറ്റ്​ മരിച്ചു

ദുബൈ: ഷാർജ ബു ദാനിഗ്​ മേഖലയിലെ നിർമാണ സൈറ്റിൽ തൊഴിലാളി വൈദ്യുതാഘാതമേറ്റ്​ മരിച്ചു. ബംഗ്ലാദേശ്​ സ്വദേശി ജാഫറാണ്​ മരിച്ചത്​. വെൽഡിംഗ്​ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.കൺട്രോൾ റൂമിൽ വിവരം ലഭിച്ച മാത്രയിൽ ഫോറൻസിക്​ വിദഗ്​ധരും സി.​െഎ.ഡി ഒഫീസർമാരും ഉൾപ്പെടുന്ന പൊലീസ്​ സംഘം സംഭവ സ്​ഥലത്തെത്തി. മൃതദേഹം അൽ കുവൈത്തി ആശുപത്രിയിൽ എത്തിച്ച ശേഷം ഫോറൻസിക്​ ലാ​ബിലേക്ക്​ മാറ്റി. കമ്പനി ഉദ്യോഗസ്​ഥരിൽ നിന്ന്​ ​െപാലീസ്​ തെളിവെടുത്തു. നിർമാണ സൈറ്റിൽ മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നില്ല എന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.