ദുബൈ: ശശിക്ക് സംഭവിച്ച നഷ്ടം നികത്തിക്കൊടുക്കാൻ നമുക്കാവില്ല, പക്ഷേ അദ്ദേഹത്തിെൻറ സങ്കടങ്ങൾ തീർക്കാൻ നമുക്ക് കഴിയും. അത്ര വിഷമകരമാണ് ഇൗ മനുഷ്യെൻറ അവസ്ഥ. നാട്ടിലെ അറിയപ്പെടുന്ന ടെയ്ലറായിരുന്ന തൃശൂർ മാള പുത്തൻചിറക്കാരൻ ശശി കഴിഞ്ഞ ഡിസംബർ 24ന് വന്നതാണ് യു.എ.ഇയിൽ. ഗൾഫ്കാരനാവാൻ മോഹമുണ്ടായിട്ട് വന്നതല്ല, ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെേയ്യണ്ടിയിരുന്ന ഭാര്യയുടെ ചികിത്സക്ക് വാങ്ങിയ കടം വീട്ടാനുള്ള വഴി കണ്ടെത്താൻ വിസിറ്റ് വിസയെടുത്ത് വന്നതാണ് റുവൈസിലെ ഒരു തയ്യൽ കടയിലേക്ക്. വിസക്കും ടിക്കറ്റിനുമുള്ള പണവും കടമായിരുന്നു.
വന്നയുടൻ േജാലി ആരംഭിച്ചു.
വിസിറ്റ് വിസ കാലാവധി കഴിയുേമ്പാഴേക്ക് സ്ഥിരം വിസയാക്കി കൊടുക്കണമെന്ന കണക്കുകൂട്ടലായിരുന്നു െതാഴിലുടമക്കും. കോവിഡ് പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച കൂട്ടത്തിൽ ശശിയേയും പറ്റിച്ചു. ലോക്ഡൗൺ വന്ന് കട പൂട്ടിയതോടെ മുറിയിലിരിപ്പായി. എല്ലാം ശരിയാകുമെന്നും കടങ്ങളെല്ലാം തീർത്ത് വരാമെന്നും ഭാര്യയേയും വിദ്യാർഥിനികളായ രണ്ട് മക്കളെയും ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ലോക്ഡൗൺ നീണ്ടതോടെ നൂലു പിഞ്ഞിയ കുപ്പായം േപാലെയായി ആ പ്രതീക്ഷകളെല്ലാം. അതിനിടെ കഴിഞ്ഞ ദിവസം ഭാര്യ സിന്ധു വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. അത്രമേൽ സ്നേഹിച്ച പങ്കാളിയെ അവസാനമായി ഒന്നു കാണുവാനായില്ല. അവിടെ തനിച്ചായ മക്കൾക്ക് കൂട്ടായെങ്കിലും ഇൗ അച്ഛന് വീട്ടിലെത്തണം.
എംബസിയുമായി ബന്ധപ്പെടുന്ന സാമൂഹിക പ്രവർത്തകരോ വിമാനം ചാർട്ടർ ചെയ്യുന്ന സാംസ്കാരിക സംഘടനകളോ ദയവായൊന്ന് മനസ്സ് വെക്കണം. അബൂദബിയിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ തന്നെ ഇദ്ദേഹത്തെ വീട്ടിലെത്തിക്കാൻ. ഇൗ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നവർ ഗൾഫ് മാധ്യമവുമായി ബന്ധപ്പെടുക. 0556699188.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.