ദുബൈ: എമിറേറ്റിെൻറ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിക്യൂട്ടിവ് കൗൺസിലിനെ മുന്നിൽ നിന്ന് നയിക്കാൻ തുടങ്ങിയിട്ട് 15വർഷം. 2006 സെപ്റ്റംബർ എട്ടിനാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹംദാനെ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനായി നിയമിച്ചത്. അതിനു ശേഷം ദുബൈ സർക്കാറിന് കീഴിലെ വിവിധ സംരംഭങ്ങളെ വിജയകരമായി നയിക്കുന്നത് ഇദ്ദേഹമാണ്. ഉന്നതമായ ഉത്തരവാദിത്തം ഏറ്റെടുക്കുേമ്പാൾ 23വയസ്സ് മാത്രമുണ്ടായിരുന്ന ഹംദാൻ, ഏവരെയും അത്ഭുതപ്പെടുത്തുന്ന നേതൃപാടവമാണ് കാഴ്ചവെച്ചത്.
ഒന്നരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ശൈഖ് ഹംദാെൻറ നേട്ടങ്ങൾ ഉയർത്തിക്കാണിച്ച് കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് കൗൺസിൽ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ ചിത്രം പുറത്തുവിട്ടു. കൗൺസിൽ യോഗങ്ങളെ നയിക്കുന്നതും ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതും കോവിഡ് പ്രതിരോധത്തിലെ മുൻനിരക്കാരുമായി സംസാരിക്കുന്നതുമടക്കമുള്ള ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താമസക്കാരുടെയും മുഴുവൻ സമൂഹത്തിെൻറയും ആവശ്യങ്ങളോട് പ്രതികരിക്കുന്നതും സംവേദനാത്മകവുമായ ഒരു സർക്കാർ സംസ്കാരം വികസിപ്പിക്കുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് കൗൺസിൽ വെബ്സൈറ്റ് വ്യക്തമാക്കുന്നു. സമൂഹത്തിെൻറ വിവിധ മേഖലകൾ തമ്മിലുള്ള സഹകരണത്തിലൂടെയും വിവിധ വിഭാഗങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയുമാണ് ഇത് പ്രാവർത്തികമാക്കിയതെന്നും വെബ്സൈറ്റ് പറയുന്നു.
ദുബൈയുടെ തന്ത്രപ്രധാനമായ വികസന പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം എക്സിക്യൂട്ടിവ് കൗൺസിലിേൻറതാണ്. ശൈഖ് ഹംദാെൻറ നേതൃപാടവം കഴിഞ്ഞ കാലങ്ങളിൽ വികസനത്തെ വേഗത്തിലാക്കാനും ദുബൈ ബിസിനസ്, വാണിജ്യം, ടൂറിസം, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ അന്താരാഷ്ട്ര ഹബ്ബായി ഉയർത്താനും സഹായിച്ചു. ദുബൈയുടെ പ്രധാന നിയനിർമാണ ബോഡികൂടിയാണ് എക്സിക്യൂട്ടിവ് കൗൺസിൽ.
1982 നവംബർ 14ന് ജനിച്ച ശൈഖ് ഹംദാൻ ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പരിശീലന പരിപാടികളിലും പങ്കാളിയായിട്ടുണ്ട്. തുടർന്ന് പിതാവ് ശൈഖ് മുഹമ്മദിൽ നിന്ന് പ്രായോഗിക ഭരണപരിചയവും പഠിച്ചെടുത്തു.
ശൈഖ് മുഹമ്മദിെൻറ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്നതിന് മുഖ്യ പരിഗണന നൽകിയാണ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ടുപോയത്. ലോകത്തിെൻറ സാമ്പത്തിക തലസ്ഥാനമായി വളരുന്ന യു.എ.ഇക്ക് പുതുമയുള്ള ആശയങ്ങൾ ഏറെ സംഭാവന ചെയ്താണ് ശൈഖ് ഹംദാെൻറ ഒന്നരപ്പതിറ്റാണ്ട് പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.