ദുബൈ: 'ഫസ' എന്നാണ് ശൈഖ് ഹംദാെൻറ വിളിപ്പേര്. സഹായിക്കാൻ ഒാടിയെത്തുന്നവൻ എന്നർഥം. ഇൗ പേരിട്ടത് വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കടലിൽ അപകടത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തുന്ന ശൈഖ് ഹംദാെൻറ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.\
വാട്ടർ െജറ്റിൽ അഭ്യാസം നടത്തുന്നതിനിടെയാണ് സ്കൈ ഡൈവറും സാഹസീകനുമായ നാസർ അൽ നെയാദി അപകടത്തിൽപെട്ടത്. വാട്ടർജെറ്റ്പാക്കിങ് നടത്താൻ ശ്രമിക്കുന്നതിനിടെ വാട്ടർ ജെറ്റിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. ഇൗ സമയം സമീപത്തുണ്ടായിരുന്ന ശൈഖ് ഹംദാനും സുഹൃത്തുക്കളും ഒാടിയെത്തി രക്ഷാപ്രവർത്തനം നടത്തി. വെള്ളത്തിൽ ശക്തിയായി കുതിച്ചുനീങ്ങിയ വാട്ടർജെറ്റിനെ ഇവർ ചേർന്ന് പിടിച്ചുനിർത്തുകയായിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നെയാദിയെ ശൈഖ് ഹംദാൻ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കം ലക്ഷങ്ങളാണ് കണ്ടതും ലൈക്ക് അടിച്ചതും. ശൈഖ് ഹംദാെൻറ സാഹസീകത ലോകം പലതവണ കണ്ടതാണ്. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറിയും സ്കൈ ഡൈവിങ് നടത്തിയും ഹംദാൻ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.