ദുബൈ: സൗദി അറേബ്യയുടെ രക്ഷകർതൃത്വത്തിൽ യമൻ സർക്കാറും സതേൺ ട്രാൻസീഷനൽ കൗൺസിലും തമ്മിലുണ്ടാക്കിയ റിയാദ് ഉടമ്പടിയെ യു.എ.ഇ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. യമനി ജന തയുടെ ആഗ്രഹ സഫലീകരണത്തിനുതകുന്ന പുതു യുഗത്തിന് ഇൗ കരാർ സഹായകമാകുമെന്ന് മന്ത്രിസഭ വിലയിരുത്തി.
യമനിലെ സമാധാന പുനഃസ്ഥാപനത്തിന് സൗദി നേതൃതത്തിലെ അറബ് സഖ്യം നടത്തുന്ന എല്ലാ യത്നങ്ങൾക്കും യു.എ.ഇയുടെ സമ്പൂർണ വിശ്വാസവും പിന്തുണയും യോഗം ആവർത്തിച്ചു വ്യക്തമാക്കി.
ശൈഖ് മുഹമ്മദിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.