‘ആത്മാവിലേക്ക്​ ഒരു ജാലകം’ പ്രദർശനം ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്​തശേഷം സന്ദർശിക്കുന്നു

'ആത്മാവിലേക്ക്​ ഒരു ജാലകം' ശൈഖ് സുൽത്താൻ തുറന്നു

ഷാർജ: ലബനാനിലെ ബഷരി എന്ന ഗ്രാമത്തി​െൻറ വാതിലുകൾ തുറന്ന് ലോകത്തെ പ്രണയത്തി​െൻറ പൂന്തോട്ടമാക്കി മാറ്റിയ ഖലീൽ ജിബ്രാ​െൻറ അധികമാരും വായിക്കാത്ത 15 കൃതികളിലേക്ക് സഹൃദയരെ ആനയിക്കുന്ന 'ആത്മാവിലേക്ക്​ ഒരു ജാലകം' പ്രദർശനം ഷാർജയിലെ പുതിയ സാംസ്കാരിക -സാഹിത്യ കേന്ദ്രമായ ഹൗസ് ഓഫ് വിസ്ഡത്തിൽ ആരംഭിച്ചു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

കവി, ചിത്രകാരൻ, ശിൽപി, എഴുത്തുകാരൻ, തത്ത്വജ്ഞാനി, വൈദികശാസ്ത്രം, ദൃശ്യകലാകാരൻ തുടങ്ങി തൊട്ടതെല്ലാം വസന്തമാക്കി മാറ്റിയ ജിബ്രാ​െൻറ എഴുത്തുജീവിതത്തിലെ അധികമാരും കാണാത്ത അക്ഷരങ്ങളുടെ പറുദീസയാണ് ഷാർജയിൽ തുറന്നിരിക്കുന്നത്. പ്രദർശനം നാലുമാസം നീളും. 'ആത്മാവിനൊരു ജാലകം: ജിബ്രാൻ ഖലീൽ ജിബ്രാൻ' പ്രദർശനം ഒായിൽ/ഗൗഷെ, വാട്ടർ കളർ, കരി സ്കെച്ചുകൾ എന്നിവയിൽ സൂക്ഷ്മമായി സ്ഫുടം ചെയ്തെടുത്ത കലാസൃഷ്​ടികളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ശുരൂക്ക് ചെയർപേഴ്സൻ ബുദൂർ അൽ ഖാസിമി, യു.എ.ഇ സാംസ്കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്​ദുല്ല അൽ ഉവൈസ്, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ഷാർജ ബുക്ക്​ അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റാക്കാദ് അൽ അംറി, യു.എ.ഇയിലെ ലബനീസ് റിപ്പബ്ലിക് അംബാസഡർ ഫൗദ് ഷെഹാബ് ദണ്ഡൻ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - Sheikh Sultan opened a 'window into the soul'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.