മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ബി.ഡി.കെ ബഹ്റൈന്‍ ചാപ്റ്ററുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും ബഹ്റൈന്‍ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് നിരവധി പേര് പ്രയോജനപ്പെടുത്തി.
ക്യാമ്പ് അംഗങ്ങള്‍ക്ക് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി എന്നിവയില്‍ കണ്‍സൽട്ടേഷനും ഷുഗർ, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിന്‍, എസ്.ജി.പി.ടി എന്നിവയടങ്ങിയ സൗജന്യ രക്തപരിശോധനയും നല്കി. ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. ആയിഷ, ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. ഫാത്തിമ, സ്പെഷലിസ്റ്റ് ഓര്‍ത്തോപീഡിക്സ് ഡോ. ടാറ്റ റാവു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.ദേശീയ ദിനാഘോഷം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, ബി.ഡി.കെ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്മാന് കെ.ടി. സലീം, സയ്യിദ് അലി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ഡോക്ടര്‍മാരായ ഹരികൃഷ്ണന്, കുമാര സ്വാമി, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, ബി.ഡി.കെ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന് തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ബി.ഡി.കെ ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ക്യാമ്പ് കോഓഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, വൈസ് പ്രസിഡന്റ് സിജോ ജോസ്, ലേഡീസ് കണ്‍വീനര്‍ രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഗിരീഷ് പിള്ള, അശ്വിന്, ഗിരീഷ്, വിനീത വിജയന്, നിതിന്‍, എബിന്, ഫാത്തിമ, സലീന എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.