ഹ്രസ്വ ചലച്ചി​ത്രമേള: കാപ്പുകോൽ മികച്ച ചിത്രം

ദുബൈ: മെഹ്ഫിൽ ഗ്രൂപ്​ ഇൻറർനാഷനൽ നടത്തിയ അന്താരാഷ്​ട്ര ഹ്രസ്വ ചലച്ചിത്രമേളയിൽ കാപ്പുകോൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രാജേഷ്​ ഇരുളമാണ്​ (തിരിവുകൾ) മികച്ച സംവിധായകൻ. സതീഷ്​ കെ. കുന്നത്തിനെ മികച്ച നടനായും മികച്ച നടിയായി വർഷയെയും (വാമിക) തെരഞ്ഞെടുത്തു.

മറ്റ്​ അവാർഡുകൾ: മികച്ച തിരക്കഥ: സുനീർ പാലാഴി (ചായപ്പൊടിയും പഞ്ചസാരയും), ബാലതാരം: സംഘമിത്ര (വാവ), ഛായാഗ്രഹണം: ഡാനിഷ് തെക്കേമാലി, പശ്ചാത്തലസംഗീതം: സാജൻ കെ. രാമൻ (എച്ച്​ ടു ഒ), മേക്കപ്പ്: മണി തേലക്കാട്, കല സംവിധാനം: മജീദ് കെ.പി.ആർ (കാപ്പുകോൽ).

Tags:    
News Summary - Short Film Festival: Kappukol Best Picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT